scorecardresearch

“കിരീട നേട്ടത്തോടെയല്ലാതെ രോഹിത് 2023 ലോകകപ്പ് പൂർത്തിയാക്കില്ല”

“അന്ന് രോഹിതിന്റെ വീട്ടുകാരുടെ അടുത്ത് പണമുണ്ടായിരുന്നില്ല, തുടർന്ന് പണം വാങ്ങുന്നത് ഒഴിവാക്കാൻ ഞാൻ ആവശ്യപ്പെടുകയായിരുന്നു” ബാല്യകാല പരിശീലകൻ പറഞ്ഞു

Rohit Sharma, Sehwag, Sachin, and Gavaskar, രോഹിത് ശർമ, സേവാഗ്, സച്ചിൻ, malayalam sports news, IND vs NZ, ഇന്ത്യ-ന്യൂസിലൻഡ്, ie malayalam, ഐഇ മലയാളം

മുംബൈ: ഇനി വരാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ കിരീട നേട്ടമാണ് രോഹിത് ശർമയിൽ നിന്ന് താൻ പ്രതീക്ഷിക്കുന്നതെന്ന് താരത്തിന്റെ ബാല്യകാല പരിശീലകൻ ദിനേശ് ലാഡ്. 2019 ലോകകപ്പിൽ അഞ്ച് സെഞ്ച്വറികളായിരുന്നു രോഹിത് നേടിയത്. എന്നാൽ സെമി ഫൈനലിൽ പ്രകടനം പാളിപ്പോട ഇന്ത്യക്ക് പരാജയപ്പെട്ട് ഫൈനൽ കാണാതെ മടങ്ങുകയായിരുന്നു. എന്നാൽ 2023 ലോകകപ്പിൽ രോഹിത്തിൽ നിന്ന് അന്തിമ വിജയത്തിൽ കുറഞ്ഞതൊന്നും താൻ പ്രതീക്ഷിക്കുന്നില്ലെന്ന് ദിനേശ് ലാഡ് പറഞ്ഞു.

ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്‌ന പുരസ്കാര ജേതാക്കളിൽ ഒരാളായി രോഹിതിനെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിറകേയാണ് താരത്തെക്കുറിച്ചുള്ള പ്രതീക്ഷകളും അഭിപ്രായങ്ങളും അദ്ദേഹത്തിന്റെ ആദ്യകാല പരിശീലകൻ പങ്കുവച്ചിരിക്കുന്നത്.

“ഖേൽ രത്‌ന ലഭിക്കുന്നത് വലിയ നേട്ടമാണ്. ഞാൻ ഇത് പറയരുതാത്ത കാര്യമാണ്, പക്ഷേ ഒരു പാവം ആൺകുട്ടിക്ക് കഴിവുണ്ടെങ്കിൽ ആ കഴിവിനനുസരിച്ച് അയാൾക്ക് പ്രവർത്തിക്കാൻ കഴിയുമെങ്കിൽ ഒപ്പം ഭാഗ്യവുമുണ്ടെങ്കിൽ, ആ കുട്ടിക്ക് ആകാശം എത്തിപ്പിടിക്കാനാവും, അതിനുള്ള ജീവിക്കുന്ന ഉദാഹരണം രോഹിത് ശർമയാണ്,” മുംബൈയിലെ ജനപ്രിയ ക്രിക്കറ്റ് പരിശീലകനായ ലാഡ് പറഞ്ഞു. മറാത്തി ക്രിക്കറ്റ് ചാറ്റ് ഷോ ആയ “കോഫി ക്രിക്കറ്റ് അനി ബറേച്ച് കഹി” യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More: ‘അടുത്ത എം‌എസ് ധോണി’: റെയ്നയുടെ പരാമർശത്തോട് വിയോജിച്ച് രോഹിത്

“ രോഹിത് തന്റെ കഠിനാധ്വാനത്താലും കഴിവിനാലുമാണ് നേട്ടങ്ങളെല്ലാം സമ്പാദിച്ചത്. വരാനിരിക്കുന്ന 50 ഓവർ ലോകകപ്പിൽ രോഹിത് സ്വന്തം കഴിവിനാൽ ഇന്ത്യക്ക് വേണ്ടി വിജയിക്കുമെന്നാണ് എന്റെ പ്രതീക്ഷ,” ലാഡ് പറഞ്ഞു

രോഹിത്തിനെ ആദ്യമായി കണ്ടെത്തിയതെങ്ങനെയെന്നതിനെക്കുറിച്ചുള്ള ഒരു കഥയും ലാഡ് പങ്കുവെച്ചു. “ബോറിവലിയിൽ ഒരു ക്യാമ്പ് സംഘടിപ്പിച്ചു, അതിൽ ചില മത്സരങ്ങൾ സംഘടിപ്പിച്ചു. എന്റെ സ്കൂളിന്റെ ടീമും രോഹിതിന്റെ ടീമും ഫൈനലിലെത്തി. ഇത് ഒരു സിമൻറ് വിക്കറ്റിലെ 10 ഓവർ ഗെയിമായിരുന്നു, ഞങ്ങൾ ആ ഗെയിം നേടി.”

“അക്കാലത്ത് ഞങ്ങളുടെ സ്കൂൾ പുതിയതായിരുന്നു, ഞാൻ കുട്ടികളെ അന്വേഷിക്കാറുണ്ടായിരുന്നു. രോഹിത് പന്തെറിഞ്ഞ രീതി എന്നെ ആകർഷിക്കുകയും ഈ കുട്ടിയെ ഞങ്ങളുടെ സ്കൂളിലേക്ക് കൊണ്ടുപോകണമെന്ന് ഞാൻ വിചാരിക്കുകയും ചെയ്തു,” ലാഡ് അനുസ്മരിച്ചു.

Read More: ടോം മൂഡിയുടെ ലോക ടി20 ഇലവനെ രോഹിത് നയിക്കും; ടീമിൽ നാല് ഇന്ത്യൻ താരങ്ങൾ

രോഹിത്തിന്റെ അമ്മാവന് സ്കൂളിന്റെ ഫീസ് താങ്ങാൻ കഴിയാവുന്നതായിരുന്നില്ലെന്നും തന്റെ നിർബന്ധം കൊണ്ടാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ലിമിറ്റഡ് ഓവർ വൈസ് ക്യാപ്റ്റന് സ്കൂളിൽ സൗജന്യ പ്രവേശനം ലഭിച്ചതെന്നും ലാഡ് പറയുന്നു.

“ഞാൻ (സ്കൂൾ) ഡയറക്ടറോട് ഫീസ് എഴുതിത്തള്ളാൻ ആവശ്യപ്പെട്ടു, ഞാൻ അങ്ങനെ ആദ്യമായി ആവശ്യപ്പെട്ടത് രോഹിതിന് വേണ്ടിയാണ്. ആ സമയത്ത് അദ്ദേഹം ഇന്ത്യയ്ക്കായി കളിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. അവർ അവനെ സ്കൂളിൽ പ്രവേശിപ്പിച്ചു. നിങ്ങൾക്ക് ഈ രോഹിത് ശർമയെ കാണാൻ കഴിയുമായിരുന്നില്ല,” എന്നും ലാഡ് പറഞ്ഞു.

Read More: ‘Rohit Sharma to come up with a World Cup-winning performance in 2023’

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Rohit sharma 2023 world cup winning performance childhood coach

Best of Express