scorecardresearch

വിരമിക്കാറായോ? ചോദ്യത്തിന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ മറുപടിയിതാണ്

വെള്ളിയാഴ്ച സ്റ്റാർ സ്പോർട്സിൽ സംപ്രേഷണം ചെയ്യുന്ന ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ് എന്ന പരിപാടിയിലാണ് 36കാരനായ ഹിറ്റ്മാൻ രോഹിത് ശർമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്.

വെള്ളിയാഴ്ച സ്റ്റാർ സ്പോർട്സിൽ സംപ്രേഷണം ചെയ്യുന്ന ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ് എന്ന പരിപാടിയിലാണ് 36കാരനായ ഹിറ്റ്മാൻ രോഹിത് ശർമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്.

author-image
Sports Desk
New Update
Rohit Sharma | Indian records

ഏതാനും വർഷങ്ങൾ കൂടി കളി തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും വിരമിക്കുന്നതിനെ കുറിച്ച് തൽക്കാലം ആലോചിച്ചിട്ടില്ലെന്നും രോഹിത് ശർമ്മ പറഞ്ഞു (ഫയൽ ചിത്രം)

ഒരു ചാനൽ അഭിമുഖത്തിൽ തന്റെ ഭാവി പദ്ധതികളെ കുറിച്ച് മനസ്സ് തുറന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മ. അടുത്ത ഏതാനും വർഷങ്ങൾ കൂടി കളി തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും വിരമിക്കുന്നതിനെ കുറിച്ച് തൽക്കാലം ആലോചിച്ചിട്ടില്ലെന്നും എഡ് ഷീരാനും ഗൌരവ് കപൂറിനുമൊപ്പം നടന്ന ചാനൽ അഭിമുഖത്തിൽ രോഹിത് വ്യക്തമാക്കി. വെള്ളിയാഴ്ച സ്റ്റാർ സ്പോർട്സിൽ സംപ്രേഷണം ചെയ്യുന്ന ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ് എന്ന പരിപാടിയിലാണ് 36കാരനായ ഹിറ്റ്മാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisment

"ഇതുവരെ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഇന്ത്യയ്ക്കൊപ്പം ലോക കിരീടം നേടണം എന്നതാണ് എന്റെ സ്വപ്നം. മാത്രമല്ല ട്വന്റി 20 ലോകകപ്പും 2025ലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഇന്ത്യയ്ക്കായി വിജയിക്കണം. ഈ സമയത്തും മികച്ച ബാറ്റിം​ഗ് നടത്താൻ തനിക്ക് കഴിയുന്നുണ്ട്. കുറച്ചു വർഷങ്ങൾ കൂടെ ക്രിക്കറ്റിൽ തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷ," രോഹിത് പറഞ്ഞു.

"കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയെ തടയാൻ ആർക്കും കഴിയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. സ്വന്തം കാണികൾക്ക് മുന്നിൽ ലോകകിരീടം സ്വന്തമാക്കാൻ ആ​ഗ്രഹിച്ചു. അതിനായി സാധ്യമായതെല്ലാം ചെയ്തിരുന്നു. എന്നെ സംബന്ധിച്ച് ഏകദിന ലോകകപ്പാണ് യഥാർത്ഥ ലോകകപ്പ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്," ഹിറ്റ്മാൻ പറഞ്ഞു.

"ലോകകപ്പിൽ ഫൈനൽ വരെ മികച്ച രീതിയിൽ നമ്മൾ പൊരുതി. സെമി ഫൈനൽ ജയിച്ചപ്പോൾ ഞാൻ കരുതിയത് ഇനി ഒരു സ്റ്റെപ്പ് കൂടി മതിയെന്നാണ്. എന്നാൽ ഫൈനൽ നമ്മുടേതായിരുന്നില്ല. ചില കാര്യങ്ങൾ നമ്മൾ ഉദ്ദേശിച്ച പോലെയല്ല വന്നത്. നമ്മൾ മോശം കളിയല്ല അന്ന് കളിച്ചത്. എങ്കിലും ഓസ്ട്രേലിയ ഒരൽപ്പം മെച്ചപ്പെട്ട കളിയാണ് കാഴ്ചവച്ചത്," രോഹിത് വ്യക്തമാക്കി.

Advertisment

Read More:

World Cup Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: