scorecardresearch
Latest News

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര: രോഹിത്, രാഹുൽ, ബുംറ വിട്ടു നിൽക്കും; ഹർദിക് പാണ്ഡ്യയോ ശിഖർ ധവാനോ കാപ്റ്റനാവും

ഫോമിലല്ലാത്ത വിരാട് കോഹ്‌ലിക്ക് ആവശ്യമായ ഇടവേള നൽകുമെന്നാണ് വിവരം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര: രോഹിത്, രാഹുൽ, ബുംറ വിട്ടു നിൽക്കും; ഹർദിക് പാണ്ഡ്യയോ ശിഖർ ധവാനോ കാപ്റ്റനാവും

ക്യാപ്റ്റൻ രോഹിത് ശർമ്മയും കെ എൽ രാഹുലും ഉൾപ്പെടെയുള്ള പല സീനിയർ താരങ്ങൾക്കും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ വിശ്രമം അനുവദിക്കും. ജൂലൈയിൽ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന്റെ പശ്ചാത്തലത്തിലാണ് വിശ്രമം അനുവദിക്കുന്നത്.

കൂടാതെ, ജസ്പ്രീത് ബുംറയെയും ഋഷഭ് പന്തിനെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് മാറ്റി നിർത്താനും ദേശീയ സെലക്ഷൻ കമ്മിറ്റി ഒരുങ്ങുന്നു.

വെറ്ററൻ ഓപ്പണർ ശിഖർ ധവാനോ ഐപിഎൽ പതിനഞ്ചാം സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ നായകത്വത്തിൽ ശ്രദ്ധേയനായ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയോ ആയിരിക്കും ദക്ഷിണാഫ്രിക്കയ്ക്കുെതിരായ പരമ്പരയിൽ നായകനാവുക. അയർലൻഡിനെതിരായ രണ്ട് ടി20 മത്സരങ്ങളുള്ള ഹ്രസ്വ ടി20-യ്ക്കും ഇവരെ നായക സ്ഥാനത്തേക്ക് പരിഗണിക്കും.

ദക്ഷിണാഫ്രിക്കയ്ക്കുെതിരായ ടി20 ജൂൺ 9 ന് ഡൽഹിയിൽ ആരംഭിക്കും. ശേഷിക്കുന്ന മത്സരങ്ങൾ യഥാക്രമം കട്ടക്ക്, വിശാഖപട്ടണം, രാജ്‌കോട്ട്, ബെംഗളൂരു എന്നിവിടങ്ങളിൽ നടക്കും.

ദക്ഷിണാഫ്രിക്ക പരമ്പരയ്ക്കുള്ള ടീമിനെ മെയ് 22-ന് – ഈ ഐപിഎൽ എഡിഷന്റെ ലീഗ് ഘട്ടത്തിന്റെ അവസാന ദിവസം – മുംബൈയിൽ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്.

ഫോമിലല്ലാത്ത വിരാട് കോഹ്‌ലിക്ക് ആവശ്യമായ ഇടവേള നൽകുമെന്ന് പിടിഐ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒപ്പം സെലക്ടർമാർക്കും ബിസിസിഐക്കും ജൂലൈ ആദ്യം ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനം പ്രധാനമാണ്.

“എല്ലാ മുതിർന്ന കളിക്കാർക്കും കുറഞ്ഞത് മൂന്നര ആഴ്ചയെങ്കിലും പൂർണ വിശ്രമം ലഭിക്കും. രോഹിത്, വിരാട്, കെഎൽ, ഋഷഭ്, ജസ്പ്രീത് എന്നിവരെല്ലാം വൈറ്റ് ബോൾ പരമ്പരയ്ക്ക് ശേഷം ‘അഞ്ചാം ടെസ്റ്റിന്’ നേരിട്ട് ഇംഗ്ലണ്ടിലേക്ക് പോകും. ഇംഗ്ലണ്ട് പരമ്പരയിൽ ക്ഷീണമില്ലാതെ തുടരാൻ ഞങ്ങളുടെ എല്ലാ പ്രധാന കളിക്കാരും ഞങ്ങൾക്ക് ആവശ്യമാണ്, ” മുതിർന്ന ബിസിസിഐ പ്രതിനിധി പിടിഐയോട് പറഞ്ഞു.

വർക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി, എല്ലാ സീനിയർ ഓൾ ഫോർമാറ്റ് കളിക്കാരും അടുത്ത ഏഴ് ടി20 അന്താരാഷ്ട്ര മത്സരങ്ങളുടെ ഭാഗമാകില്ലെന്ന് അദ്ദേഹം പറഞ്ഞു

“സെലക്ടർമാർക്ക് രണ്ട് തിരഞ്ഞെടുപ്പുകളുണ്ട്. കഴിഞ്ഞ വർഷത്തെ ശ്രീലങ്കൻ പരമ്പരയിൽ വിരാടിന്റെയും രോഹിതിന്റെയും രാഹുലിന്റെയും അഭാവത്തിൽ ശിഖർ ധവാൻ ഇതിനകം തന്നെ ഇന്ത്യയെ നയിച്ചിട്ടുണ്ട്. എന്നാൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ഹാർദിക് പാണ്ഡ്യയുടെ മികച്ച ക്യാപ്റ്റൻസിയും ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Rohit pant rahul bumrah to be rested for sa series dhawan and pandya in line for captaincy

Best of Express