കൊളംബോ: ത്രിരാഷ്ട്ര പരമ്പരയിലെ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. തുടക്കത്തില്‍ തന്നെ കത്തിക്കയറിയ ധവാന് 35 റണ്‍സെടുത്താണ് പുറത്തായത്.
കഴിഞ്ഞ കളികളിലെ മങ്ങിയ പ്രകടനത്തിന് രോഹിത് ശര്‍മ്മ ഇന്ന് മറുപടി നല്കി. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ രോഹിതാണ് ഇന്ത്യന്‍ ഇന്നിംഗ്സിനെ മുന്നില്‍ നിന്ന് നയിക്കുന്നത്. ഒരു സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ധവാന്റെ ഇന്നിംഗ്സ്. റൂബെല്ലാണ് ധവാനെ പുറത്താക്കിയത്.
ഇന്ത്യന്‍ സ്കോര്‍ 104/1 എന്ന നിലയിലാണ്. രോഹിതും സുരേഷ്/ റെയ്നയുമാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ജയ്ദേവ് ഉനദ്കട്ടിന് പകരം മുഹമ്മദ് സിറാജ് ആദ്യ ഇലവനില്‍ സ്ഥാനം നേടിയിട്ടുണ്ട്. ബംഗ്ലാദേശ് ടീമില്‍ തസ്കിന് പകരം അബു ഹൈദര്‍ ഇറങ്ങിയിട്ടുണ്ട്.
ഇന്നത്തെ മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തും. ആദ്യ മത്സരത്തില്‍ ലങ്കയോട് തോറ്റെങ്കിലും തുടര്‍ന്നുള്ള രണ്ട് മത്സരവും ജയിച്ച ഇന്ത്യയിന്നും വിജയം പ്രതീക്ഷിച്ചാണ് ഇറങ്ങിയിരിക്കുന്നത്.