ടെസ്റ്റ് മത്സരത്തിന്റെ ചൂട് ആരംഭിച്ചിരിക്കുന്നു, പരിശീലകൻ രാഹുൽ ദ്രാവിഡ് തന്റെ മൈൻഡ് ഗെയിമുകൾ ആരംഭിച്ചു കഴിഞ്ഞു. എഡ്ജ്ബാസ്റ്റണിൽ അഞ്ചാം ടെസ്റ്റ് ആരംഭിക്കുന്നതിന് രണ്ട് ദിവസം മാത്രം ശേഷിക്കെ, വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് രാഹുൽ ദ്രാവിഡ്. മത്സരത്തിന് മുന്നോടിയായി ഇന്നലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ദ്രാവിഡിന്റെ പ്രതികരണം.
കോവിഡ് ബാധിതനായ രോഹിതിന് പകരം ജസ്പ്രീത് ബുംറ ഇന്ത്യൻ ടീമിനെ നായിക്കും എന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു വാർത്ത സമ്മേളനം. രോഹിതിന്റെ ആരോഗ്യാവസ്ഥയെ കുറിച്ചും ബുംറയാണോ നായകനെന്നും രാഹുലിനോട് ചോദിച്ചപ്പോൾ. “രോഹിതിനെ മെഡിക്കൽ ടീം നിരീക്ഷിക്കുകയാണ്, ഇനിയും 36 മണിക്കൂർ ബാക്കിയുണ്ട്. രോഹിതിനെ ഇതുവരെ ഒഴിവാക്കിയിട്ടില്ല. ഇന്ന് രാത്രിയും രാവിലെയും ഒരു കോവിഡ് പരിശോധന നടത്തും. തീർച്ചയായും, നെഗറ്റീവ് ആയാൽ മാത്രമേ രോഹിതിന് കളിയ്ക്കാൻ സാധിക്കൂ, ” എന്നും ദ്രാവിഡ് പറഞ്ഞു.
ടീമിനെ ബുംറ നയിക്കുമെന്നത് സെലക്ഷൻ കമ്മിറ്റിയാണ് തീരുമാനിക്കുക എന്ന് രാഹുൽ പറഞ്ഞു. “കമ്മ്യൂണിക്കേഷൻ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വരുന്നതാണ് നല്ലത്. രോഹിതിന്റെ കാര്യത്തിൽ വ്യക്തത വന്നാൽ അവർ തീരുമാനമെടുക്കും.” രാഹുൽ വ്യക്തമാക്കി.
തീർച്ചയായും, ദ്രാവിഡും ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയും രോഹിത്തിന്റെ കാര്യം പരിശോധിക്കുന്നുണ്ട്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ആരാകു ഇന്ത്യൻ നായകൻ എന്ന് പ്രഖ്യാപിക്കാൻ എല്ലാ അധികാരവും രാഹുലിനുണ്ട്. എന്നാൽ ന്യൂസിലൻഡിനെതിരായ ഒരു മൈൻഡ് ഗെയിം ആയിട്ടാണ് പ്രഖ്യാപനം വൈകിക്കുന്നത് എന്നാണ് കരുതാനാവുക. -1 ന് മുന്നിട്ട് നിൽക്കുന്ന ഇന്ത്യക്ക് പരമ്പര വിജയം ഉറപ്പാക്കാനുള്ള അവസരമുള്ള മത്സരമാണിത്. അങ്ങനെ ആകുമ്പോൾ രോഹിത് കളിക്കുകയോ കളിക്കാതിരിക്കുകയോ ചെയ്യുന്നത് വലിയ മാറ്റങ്ങളുണ്ടാക്കും.
ശുഭ്മാൻ ഗില്ലിനൊപ്പം ഇന്ത്യയുടെ ഓപ്പണിംഗ് ഓപ്ഷനുകളെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോഴും മറുപടി ഏറെക്കുറെ സമാനമായിരുന്നു. രോഹിതിന് പകരമായി എത്തിയ മായങ്ക് അഗർവാൾ മുതൽ ചേതേശ്വര് പൂജാര, കെഎസ് ഭരത് വരെ, ലഭ്യമായ എല്ലാ ഓപ്ഷനുകളെയും കുറിച്ച് ദ്രാവിഡ് സൂചിപ്പിച്ചു. ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ട് നന്നായി കളിച്ചെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി തങ്ങൾ വളരെ പോസിറ്റീവായ ക്രിക്കറ്റ് ആണ് കളിക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു.
വിരാട് കോഹ്ലിയുടെ ഫോമിനെ കുറിച്ചുള്ള ചോദ്യത്തിന്, മുൻ ക്യാപ്റ്റനെ പിന്തുണച്ചുകൊണ്ടായിരുന്നു കോഹ്ലിയുടെ മറുപടി. 33 വയസ്സുള്ള കോഹ്ലിക്ക് കഴിഞ്ഞ രണ്ടര വർഷമായി ഒരു അന്താരാഷ്ട്ര സെഞ്ച്വറി പോലും നേടാനായിട്ടില്ല. “അദ്ദേഹം അവിശ്വസനീയമാംവിധം ഫിറ്റ് ആയ ആളാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കഠിനാധ്വാനികളിൽ ഒരാളാണ്. ”ദ്രാവിഡ് പറഞ്ഞു. ലെസ്റ്റർഷെയറിനെതിരെ നടത്തിയ പ്രകടനവും എടുത്തു പറഞ്ഞുകൊണ്ടായിരുന്നു മറുപടി.