scorecardresearch

രോഹിത് ഡ്രസിങ് റൂമിൽ ശാന്തത കൊണ്ടുവരും, നല്ലൊരു ടീം സംസ്കാരം സ്ഥാപിക്കാൻ ദ്രാവിഡിനാകും: രാഹുൽ

ടി20 ലോകകപ്പിലെ തോൽവിക്ക് ശേഷം ബുധനാഴ്ചയാണ് ഇന്ത്യ പുതിയ നേതൃത്വത്തിന് കീഴിൽ ന്യൂസീലൻഡിനെതിരെ ഇറങ്ങുന്നത്

ടി20 ലോകകപ്പിലെ തോൽവിക്ക് ശേഷം ബുധനാഴ്ചയാണ് ഇന്ത്യ പുതിയ നേതൃത്വത്തിന് കീഴിൽ ന്യൂസീലൻഡിനെതിരെ ഇറങ്ങുന്നത്

author-image
Sports Desk
New Update
KL Rahul, Rohit Sharma, rohit sharma, kl rahul, rahul dravid, india vs new zealand, india vs new zealand series, india vs new zealand t20 match, ind vs nz, IND vs NZ, india team news, sports news, cricket news, ie malayalam

Photo: Facebook/ Indian cricket team

ഇന്ത്യയുടെ പുതിയ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെയും ടി20 ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും കീഴിൽ പ്രവർത്തിക്കുന്നതിന്റെ ആവേശത്തിലാണെന്ന് വൈസ് ക്യാപ്റ്റൻ കെ.എൽ രാഹുൽ. രോഹിതിനൊപ്പം നല്ലൊരു ടീം സംസ്കാരം സ്ഥാപിക്കാൻ രാഹുൽ ദ്രാവിഡിനാകുമെന്ന് രാഹുൽ പറഞ്ഞു.

Advertisment

ടി20 ലോകകപ്പിലെ തോൽവിക്ക് ശേഷം ബുധനാഴ്ചയാണ് ഇന്ത്യ പുതിയ നേതൃത്വത്തിന് കീഴിൽ ന്യൂസീലൻഡിനെതിരെ ഇറങ്ങുന്നത്. അടുത്ത ടി20 ലോകകപ്പിന് കേവലം 12 മാസങ്ങൾ മാത്രം അവശേഷിക്കെ ടി20യിൽ മികച്ച ഒരു ടീമിനെ മാനേജ്‍മെന്റ് കണ്ടെത്തുമെന്ന് രാഹുൽ പറഞ്ഞു.

“ഞാൻ വളരെ ഭാഗ്യവാനാണ്, എനിക്ക് രാഹുൽ ദ്രാവിഡിനെ വളരെക്കാലമായി അറിയാം. ഒരു പുതിയ കളിക്കാരനായിരിക്കെ ഞാൻ അദ്ദേഹത്തെ തിരഞ്ഞെടുത്ത് കളി നന്നായി മനസ്സിലാക്കാനും അദ്ദേഹത്തിൽ നിന്നും ബാറ്റിങ് നന്നായി മനസ്സിലാക്കാനും ശ്രമിച്ചു. കർണാടകയിലെ ഞങ്ങളെയെല്ലാം അദ്ദേഹം വളരെ സഹായിച്ചിട്ടുണ്ട്."

“ഒരു പരിശീലകനെന്ന നിലയിൽ അദ്ദേഹം രാജ്യത്തുടനീളമുള്ള പുതിയ കളിക്കാർക്കൊപ്പമുണ്ടായിരുന്നു, ഈ സാഹചര്യം അദ്ദേഹത്തിൽ നിന്നും പഠിക്കാനുള്ള മികച്ച അവസരമാണ്, അദ്ദേഹം എത്ര വലിയ ആളാണെന്നും നമ്മുടെ രാജ്യത്തിനായി അദ്ദേഹം ചെയ്ത കാര്യങ്ങളും നമുക്കെല്ലാവർക്കും അറിയാം." ബുധനാഴ്ചത്തെ ആദ്യ ടി20ക്ക് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞു.

Advertisment

“പരിശീലനത്തിന്റെ കാര്യത്തിൽ, ഞാൻ ഇന്ത്യ എക്ക് വേണ്ടി കുറച്ചു മത്സരങ്ങൾ കളിച്ചിട്ടുണ്ട്, പരിശീലനത്തിനിറങ്ങും മുൻപ് ഞങ്ങൾ സംസാരിച്ചു. ഒരു നല്ല ടീം സംസ്കാരം സ്ഥാപിക്കുന്നതിലും നല്ലൊരു അന്തരീക്ഷം സൃഷ്ടിച്ച് കളിക്കാരെ നല്ല ആളുകളായും ക്രിക്കറ്റ് കളിക്കാരായും മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ആളാണ് അദ്ദേഹം."

"കളിക്കുമ്പോൾ പോലും അദ്ദേഹം ഒരു ടീം മാൻ ആയിരുന്നു. വ്യക്തിഗത ലക്ഷ്യങ്ങൾക്ക് പകരം എല്ലാവരും ടീമിനെ മുന്നിൽ 'നിർത്തുന്ന തരത്തിലുള്ള സംസ്കാരമാണ് അദ്ദേഹം ഇവിടെയും കൊണ്ടുവരാൻ ആഗ്രഹിക്കുന്നത്" രാഹുൽ പറഞ്ഞു.

രോഹിതിനെ സംബന്ധിച്ച് ഇന്ത്യക്ക് വേണ്ടിയുള്ള പ്രകടനവും ഐപിഎല്ലിലെ പ്രകടനവും നോക്കിയാൽ മതി അവയിൽ എല്ലാമുണ്ടെന്ന് രാഹുൽ പറഞ്ഞു.

Also Read: India vs New Zealand T20I, Test Series: മത്സരക്രമം, സ്‌ക്വാഡ്, വേദികൾ തുടങ്ങി അറിയേണ്ടതെല്ലാം

"നമ്മൾ എല്ലാവരും അദ്ദേഹത്തെ ഐപിഎല്ലിൽ കണ്ടിട്ടുണ്ട്, ഗെയിമിനെക്കുറിച്ച് അദ്ദേഹത്തിന് മികച്ച ധാരണയുണ്ട്, തന്ത്രപരമായി അദ്ദേഹം മികച്ചവനാണ്, അതുകൊണ്ടാണ് ഒരു ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിന് അതെല്ലാം നേടാൻ കഴിഞ്ഞത്

“അദ്ദേഹം ഡ്രസ്സിംഗ് റൂമിലേക്ക് ഒരുപാട് ശാന്തത കൊണ്ടുവരും. ടീമിനായി അദ്ദേഹത്തിന് എന്ത് തരത്തിലുള്ള ലക്ഷ്യങ്ങളാണുള്ളതെന്നും ഏത് തരത്തിലാണ് ഞങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്നതെന്നും അറിയാൻ അടുത്ത കുറച്ച് ആഴ്‌ചകൾ ആവേശത്തോടെ കാത്തിരിക്കേണ്ടി വരും."

"ഒരു ടീമിൽ അത് എല്ലായ്പ്പോഴും ഒരു കൂട്ടായ പരിശ്രമവും തീരുമാനവുമാണ്. എല്ലാവർക്കും അവരുടെ റോളുകളെ കുറിച്ച് വ്യക്തതയുണ്ടെന്നും ടീമിൽ സുരക്ഷിതത്വമുണ്ടെന്നും ഉറപ്പാക്കുകയാണ് നേതൃത്വത്തിന്റെ ജോലി, അത്തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നത് ആവേശകരമായ വെല്ലുവിളിയായിരിക്കും" അദ്ദേഹം പറഞ്ഞു.

Indian Cricket Team Kl Rahul Rahul Dravid Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: