Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

റെക്കോര്‍ഡ് ബുക്കില്‍ തല ഉയര്‍ത്തി രോഹിത്-ധവാന്‍ കൂട്ടുകെട്ട്; പിന്നിലാക്കിയത് ഇതിഹാസങ്ങളെ

മുന്നിലുള്ളത് സച്ചിനും ഗാംഗുലിയുമാണ്

മുംബൈ: മികച്ച തുടക്കം ലഭിച്ചെങ്കിലും അത് പ്രതീക്ഷിച്ച പോലെ മുന്നോട്ട് കൊണ്ട് പോകാനായില്ല നാലാം ഏകദിനത്തില്‍. 71 റണ്‍സെടുത്തു നില്‍ക്കെ ശിഖര്‍ ധവാനെ പുറത്താക്കി കീമ പോളാണ് കൂട്ടുകെട്ട് തകര്‍ത്തത്. എന്നാല്‍ ഇന്നത്തെ പ്രകടനത്തോടെ രോഹിത്-ധവാന്‍ കൂട്ടുകെട്ട് റെക്കോര്‍ഡ് പുസ്തകത്തില്‍ തങ്ങളുടെ പേര് ഒരിക്കല്‍കൂടി എഴുതി ചേര്‍ത്തു.

ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡാണ് ഇന്ന് രോഹിത്തും ധവാനും സ്വന്തമാക്കിയത്. സച്ചിന്റേയും സെവാഗിന്റേയും ഐതിഹാസിക കൂട്ടുകെട്ടിനെയാണ് ഇരുവരും മറി കടന്നത്. മുന്നിലുള്ളത് സച്ചിനും ഗാംഗുലിയുമാണ്.

136 ഇന്നിങ്‌സുകളില്‍ നിന്നുമായി 1996-2007 കാലഘട്ടത്തിലായി 6609 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. സച്ചിനും സെവാഗും ചേര്‍ന്ന് 93 ഇന്നിങ്‌സില്‍ നിന്നുമായി 3919 റണ്‍സും നേടിയിട്ടുണ്ട്. ഈ റെക്കോര്‍ഡാണ് രോഹിത്തും ധവാനും മറികടന്നത്. 87 ഇന്നിങ്‌സുകളില്‍ നിന്നുമാണ് രോഹിത്തും ധവാനും 3987 റണ്‍സുകള്‍ നേടിയത്.

അതേസമയം, വിരാടും ധവാനും വീണെങ്കിലും രോഹിത് ശര്‍മ്മ ഇന്ത്യയെ കരകയറ്റാനുള്ള ശ്രമത്തിലാണ്. രോഹിത് സെഞ്ചുറി നേടിയിട്ടുണ്ട്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. രോഹിത്തും അമ്പാട്ടി റായിഡുവുമാണ് ക്രീസിലുള്ളത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rohit and dhawan creates new record in partnership

Next Story
ഗബ്ബര്‍ സ്റ്റൈലില്‍ ധവാന്റെ വിക്കറ്റ് ആഘോഷിച്ച് വിന്‍ഡീസ് താരത്തിന്റെ പരിഹാസം
The moderation of comments is automated and not cleared manually by malayalam.indianexpress.com