/indian-express-malayalam/media/media_files/uploads/2018/07/federrer-1.jpg)
ക്രിക്കറ്റിന് സച്ചിനെന്ന പോലെയാണ് പല ടെന്നീസ് ആരാധകര്‍ക്ക് റോജര്‍ ഫെഡറര്‍. രണ്ടു പേരും ജന്മസിദ്ധമായ പ്രതിഭ കൊണ്ട് ലോകം കീഴടക്കിയവരാണ്. എക്കാലത്തേയും മഹന്മാരായ കായിക താരങ്ങള്‍. ക്രിക്കറ്റിനേയും ടെന്നീസിനേയും ഒരുപോലെ സ്‌നേഹിക്കുന്നവര്‍ക്ക് കഴിഞ്ഞ ദിവസം ഒരു പ്രത്യേക അനുഭവം തന്നെയായിരിക്കും. സച്ചിന്റേയും ഫെഡററുടേയും പേര് ഒരുമിച്ച് വന്ന നിമിഷം.
സച്ചിനെ മറികടന്ന് റോജര്‍ ഫെഡറര്‍ ലോകത്തെ നമ്പര്‍ വണ്‍ ടെസ്റ്റ് ബാറ്റ്‌സ്മാനാണ് എന്ന് സാക്ഷാല്‍ ഐസിസി തന്നെ പറഞ്ഞത് കണ്ട് ഇന്നലെ ക്രിക്കറ്റ് പ്രേമികളൊക്കെ അമ്പരന്നിരിക്കും. സംഗതി എന്താണെന്ന് അന്വേഷിച്ച് പോയവര്‍ സംഭവം അറിഞ്ഞതോടെ ചിരിച്ചു മടുത്തുകാണും. സംഗതി ഐസിസിയും വിംബിള്‍ടണും ചേര്‍ന്നുള്ള ഒരു അഡാറ് ട്രോളാണ്.
വിംബിള്‍ടണും ഐസിസും തമ്മിലുള്ള ട്വിറ്റര്‍ ചര്‍ച്ചയ്ക്കിടെയാണ് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമായ ഫെഡററെ ലോകത്തെ നമ്പര്‍ വണ്‍ ടെസ്റ്റ് ബാറ്റ്‌സ്മാനായി ഐസിസി പ്രഖ്യാപിച്ചത്. സ്റ്റീവ് സ്മിത്തിന്റെ പേരു മാറ്റി അവിടെ ഫെഡററുടെ പേരെഴുതുകയായിരുന്നു ഐസിസി. ഇനി സംഭവത്തിലേക്ക് വരാം.
തന്റെ അനുഭവ സമ്പത്തിന്റെ കരുത്തില്‍ എതിരാളികളെ വളരെ സിംപിളായി മറി കടന്നു കൊണ്ടാണ് ഫെഡറര്‍ വിംബിള്‍ടണില്‍ മുന്നേറുന്നത്. അനായാസമായ ഷോട്ടുകള്‍ പോലും വളരെ സിംപിളായി അദ്ദേഹം കളിക്കുന്നു. അങ്ങനെ ഫെഡററുടെ ഒരു രസകരമായ ഷോട്ടിന്റെ വീഡിയോ വിംബിള്‍ടണ്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
ക്രിക്കറ്റിലെ ഫോര്‍വേഡ് ഡിഫന്‍സീവ് സ്‌ട്രോക്കിനെ അനുസ്മിരിപ്പിക്കും വിധമുള്ളതായിരുന്നു ഫെഡററുടെ ഷോട്ട്. വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട്, അദ്ദേഹത്തിന്റെ പ്രകടനത്തിന് എത് റേറ്റിങ് കൊടുക്കുമെന്ന് വിംബിള്‍ടണ്‍ ഐസിസിയോടായി ചോദിച്ചു. ഉടനെ തന്നെ ഐസിസി മറുപടിയുമായി എത്തുകയായിരുന്നു.
*sigh* ok... pic.twitter.com/KXnhaznxL8
— ICC (@ICC) July 9, 2018
ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമത് ഫെഡററുടെ പേര് എഴുതി ചേര്‍ത്തു കൊണ്ടായിരുന്നു ഐസിസിയുടെ മറുപടി. പിന്നാലെ സൂപ്പര്‍ ഹീറോയായ സ്‌പൈഡര്‍മാന്റെ വേഷത്തില്‍ സച്ചിനേയും ഫെഡററേയും അവതരിപ്പിക്കുകയും ചെയ്തു ഐസിസി. മഹാന്മാര്‍ പരസ്പരം തിരിച്ചറിയുമ്പോള്‍ എന്ന തലക്കെട്ടോടെയായിരുന്നു ഐസിസി മിം പോസ്റ്റ് ചെയ്തത്. ട്വീറ്റുകള്‍ ക്രിക്കറ്റ് പ്രേമികളും ടെന്നീസ് ആരാധകരും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം, ഫ്രാന്‍സിന്റെ അഡ്രിയാന്‍ മന്നാറിനോയെ 6-0,7-5,6-4 ന് മറി കടന്ന ഫെഡറര്‍ വിംബിള്‍ടണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്.
When greatness recognises greatness pic.twitter.com/UB2hJli5gw
— ICC (@ICC) July 9, 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.