/indian-express-malayalam/media/media_files/uploads/2018/07/federrer.jpg)
സെര്‍ബിയയുടെ ഡുസാന്‍ ലജോവികിനെ അനായാസം പരാജയപ്പെടുത്തി വിംബിള്‍ടണ്‍ ടൂര്‍ണമെന്റ് ആരംഭിച്ചിരിക്കുകയാണ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍. 6-1, 6-3, 6-4 നായിരുന്നു ഫെഡററുടെ വിജയം. തന്റെ ഒമ്പതാം വിംബിള്‍ടണ്‍ ലക്ഷ്യമിട്ട് ഇറങ്ങിയിരിക്കുന്ന ഫെഡറര്‍ തുടക്കം തന്നെ ഗംഭീരമാക്കിയിരിക്കുകയാണ്. ഒരു മണിക്കൂറും 19 മിനിറ്റും കൊണ്ടാണ് ലജോവിക്കിനെ തകര്‍ത്തത്.
പ്രകടനത്തിലെ ക്ലാസിന് പിന്നാലെ തന്റെ പെരുമാറ്റം കൊണ്ടും ഫെഡറര്‍ ക്ലാസ് അടയാളപ്പെടുത്തി. മൽസരശേഷം തന്റെ കുഞ്ഞ് ആരാധികയുടെ ആഗ്രഹം സാധിച്ചു കൊടുത്താണ് ഇതിഹാസ താരം കളിയും കാണികളുടെ മനസും നിറച്ചത്.
മൽസരശേഷം ഗ്യാലറിയ്‌ക്ക് അരികില്‍ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെയാണ് സംഭവം. ഗ്യാലറിയില്‍ നിന്നും ഫെഡററിന് അരികിലേക്ക് ഒരു കൊച്ചുമിടുക്കി എത്തുകയായിരുന്നു. അവള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന ബാനറില്‍ ഇങ്ങനെ എഴുതിയിരുന്നു. ''റോജര്‍ നിങ്ങളുടെ ഹെഡ്‌ബാന്‍ഡ് എനിക്ക് തരുമോ?'.
അവളെ ഒന്നു നോക്കിയ ശേഷം ഫെഡറര്‍ ബാഗില്‍ നിന്നും ഹെഡ്ബാന്‍ഡ് എടുത്തു നല്‍കുകയായിരുന്നു. വിംബിള്‍ടണിന്റെ ഓദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്‌ത വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്‌തിരിക്കുന്നത്. കോര്‍ട്ടിലെ പ്രകടനത്തിലേതു പോലെ സ്വഭാവത്തിലും ഫെഡറര്‍ ക്ലാസ് കാണിച്ചെന്നാണ് എല്ലാവരും പറയുന്നത്.
ഇന്ത്യന്‍ വംശജനായ അഭിജീത്ത് ജോഷിയുടെ മകളാണ് ഫെഡററുടെ സമ്മാനം ലഭിച്ച പെണ്‍കുട്ടി. തന്റെ മകള്‍ വലിയ ഫെഡറര്‍ ആരാധികയാണെന്നും അവള്‍ ഈ നിമിഷം ഒരിക്കലും മറക്കില്ലെന്നും അഭിജീത്ത് ട്വീറ്റ് ചെയ്‌തു.
That was my daughter who received the headband. She is a MASSIVE fed fan and is absolutely thrilled. Thank you @rogerfederer. She will never forget this moment for the rest of her life. #goat#federerhttps://t.co/N1Az6oZAS5
— Abhijeet Joshi (@abhijeet_joshi) July 2, 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.