മെല്‍ബോണ്‍: ഓസ്ട്രേലിയൻ ഓപ്പൺ കിരീടം  വീണ്ടും   റോജർ ഫെഡറർക്ക്. ഫൈനലിൽ  മരിൻ ചിലിച്ചിനെ അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിലാണ് ഫെഡറർ തോൽപ്പിച്ചത്.

6-2 ,7- 6, 6-3, 3-6 ,6-1എന്നിങ്ങനെയാണ് ഫെഡറർ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ഫെഡറർ വിജയത്തിലേയ്ക്ക് എത്തിയത്. ഫെഡറർ നേടുന്ന ആറാമത് ഓസ്ട്രേലിയൻ ഓപ്പൺ കിരിടമാണിത്.

ഈ ഓസ്ട്രേലിയൻ ഓപ്പൺ കൂടി സ്വന്തമാക്കിയതോടെ  ഇരുപത് ഗ്രാൻസ്ലാം സ്വന്തമാക്കുന്ന ടെന്നീസ് താരമമെന്ന നേട്ടവും ഫെഡറർ നേടി.

ലോക രണ്ടാം നമ്പർ താരമായ ഫെഡറർ കീഴടക്കിയ ക്രൊയേഷ്യൻ താരമായ മരിൻ ചിലിച്ച്  റാങ്കിങിൽ  മൂന്നാം സ്ഥാനത്താണ്. പ്രായത്തിന്രെ ആനുകൂല്യം മരിൻ ചിലിച്ചിനായിരുന്നുവെങ്കിലും ഫെഡററുടെ പതിവ് ശൈലിയെ മറികടന്ന് വിജയത്തിലേയ്ക്ക് കടക്കാൻ ചിലിച്ചിന് കളിമൺ കോർട്ടിലും സാധ്യമായില്ല.  2017ൽ ഗ്രാസ് കോർട്ടിൽ ഫെഡറർക്ക് മുന്നിൽ പരാജയം രുചിച്ച ചിലിച്ചിന് ഇത്തവണയും അതിന്രെ ആവർത്തനമായിരുന്നു.

ഒന്നാം നമ്പർ താരമായ  റാഫേൽ നദാലിനെ ക്വാർട്ടറിൽ  പരാജയപ്പെടുത്തി ഫൈനലിലെത്തിയ  ചിലിച്ചിന് പക്ഷേ, ഫെഡറർ എന്ന ടെന്നീസ് പ്രതിഭയെ മറികടക്കാൻ സാധ്യമായില്ല. എന്നാൽ വളരെ ശക്തമായ പോരാട്ടമായിരുന്നു ചിലിച്ച് ഫെഡറർക്ക് മുന്നിൽ കാഴ്ചവച്ചത്.

കഴിഞ്ഞ വിംബിൾടണ്ണിലും മാരിൻ ചിലിച്ചിനെ തോൽപ്പിച്ചാണ് ഫെഡറർ കിരീടം നേടിയത്. അത് ഫെഡററുടെ  പത്തൊൻപതാമത് ഗ്രാൻസ്ലാം നേടിയത്.  ആറാമത് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയതോടെ  സിംഗിൾസിൽ  ഇരുപത്  ഗ്രാൻസ്ലാം കിരീടം എന്ന നേട്ടമാണ് ഈ സ്വിസ് താരം കൈവരിച്ചത്. ഇതിന് മുമ്പ്  ഈ നേട്ടം കൈവരിച്ച മറ്റ് രണ്ട് ടെന്നീസ് താരങ്ങൾ സ്റ്റെഫി ഗ്രാഫും സെറീന വില്യംസുമാണ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ