scorecardresearch

ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറുന്നതായി റോജർ ഫെഡറർ

“എന്റെ ടീമുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ന് ഞാൻ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറണമെന്ന് തീരുമാനിച്ചു,” ഫെഡറർ പ്രസ്താവനയിൽ പറഞ്ഞു

“എന്റെ ടീമുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ന് ഞാൻ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറണമെന്ന് തീരുമാനിച്ചു,” ഫെഡറർ പ്രസ്താവനയിൽ പറഞ്ഞു

author-image
Sports Desk
New Update
roger federer, federer, roger federer retirement, roger federer injury, federer retirement, federer grand slams, federer tennis, tennis news, ഫെഡറർ, ie malayalam, ഐഇ മലയാളം

വിംബിൾഡണിൽ 21-ാമത് ഗ്രാൻസ്ലാം കിരീടം നേടി റെക്കോർഡിടാൻ ലക്ഷ്യമിടുന്ന റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. ഈമാസം അവസാനം നടക്കുന്ന മത്സരത്തിൽ നിന്ന് പിന്മാറുന്നതായി ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്.

Advertisment

“എന്റെ ടീമുമായുള്ള ചർച്ചകൾക്ക് ശേഷം, ഇന്ന് ഞാൻ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറണമെന്ന് ഞാൻ തീരുമാനിച്ചു,” 20 തവണ ഗ്രാൻഡ്സ്ലാം നേടിയ ഫെഡറർ പ്രസ്താവനയിൽ പറഞ്ഞു.

“രണ്ട് കാൽമുട്ട് ശസ്ത്രക്രിയകൾക്കും ഒരു വർഷത്തിലധികം നീണ്ട വീണ്ടെടുക്കലിനും ശേഷം ഞാൻ എന്റെ ശരീരം ശ്രദ്ധിക്കുകയും വീണ്ടെടുക്കലിലേക്കുള്ള വഴിയിൽ എന്നെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് ചെയ്യേണ്ടത് പ്രധാനമാണ്. കോർട്ടിൽ തിരിച്ചെത്തുന്നതിനേക്കാൾ വലിയ വികാരമില്ല. എല്ലാവരേയും ഉടൻ കാണാം!” ഫെഡറർ പ്രസ്താവനയിൽ പറഞ്ഞു.

കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് കഴിഞ്ഞ 17 മാസമായി മത്സരങ്ങളിൽ ഫെഡറർ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ശനിയാഴ്ച ഫെഡറർ 7-6 (5), 6-7 (3), 7-6 (4), 7-5 എന്ന സ്കോറിനായിരുന്നു ജർമനിയുടെ ഡൊമിനിക്കിനെതിരെ ജയിച്ചത്.

Advertisment

ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനിയെ നാലാം റൗണ്ടിൽ നേരിടാൻ ഒരുങ്ങുകയായിരുന്നു 39 കാരനായ ഫെഡറർ.

ജൂൺ 28 ന് ആരംഭിക്കുന്ന വിംബിൾഡണായിരുന്നു സീസണിലെ ലക്ഷ്യം എന്നതിനാൽ ക്ലേ ‌കോർട്ട് ഗ്രാൻഡ്സ്ലാമിന്റെ രണ്ടാം ആഴ്ചയിൽ പങ്കെടുക്കണോ എന്ന് ആലോചിക്കുകയാണെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

“കഴിഞ്ഞ രാത്രി അവിശ്വസനീയമായ പോരാട്ടം നടത്തിയ റോജർ ഫെഡറർ പിൻ‌മാറിയതിൽ റോളണ്ട് ഗാരോസ് ടൂർണമെന്റിന് ഖേദമുണ്ട്,” എന്ന് ടൂർണമെന്റ് ഡയറക്ടർ ഗൈ ഫോർ‌ജെറ്റ് പ്രസ്താവനയിൽ പറഞ്ഞു.

"റോജർ പാരീസിൽ തിരിച്ചെത്തിയതിൽ ഞങ്ങൾ എല്ലാവരും സന്തോഷിച്ചു, അവിടെ അദ്ദേഹം മൂന്ന് ഉയർന്ന തലത്തിലുള്ള മത്സരങ്ങൾ കളിച്ചു. ബാക്കി സീസണിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു,” ടൂർണമെന്റ് ഡയറക്ടർ പറഞ്ഞു.

Roger Federer Tennis

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: