ബാ​സേ​ൽ: റോജർ ഫെഡറർ കളം നിറഞ്ഞ് കളിച്ച മത്സരത്തിൽ നാല് വർഷം മുൻപത്തെ വിജയഗാഥ വീണ്ടുമെഴുതാൻ സാധിക്കാതെ യുവാൻ മാർട്ടിൻ ഡെൽ പൊട്രോ കീഴടങ്ങി. 2017 ലെ സ്വിസ് ഇൻഡോർ കപ്പുയർത്തി കരിയറിലെ 95-ാം കിരീടവും ഫെഡറർ തന്റെ റാക്കറ്റിൽ തുന്നിച്ചേർത്തു.

2012 ലും 2013 ലും ഫൈനലിൽ തന്നെ പരാജയപ്പെടുത്തിയ അർജന്റീന താരത്തെ തന്നെ നാല് വർഷങ്ങൾക്കിപ്പുറം എതിരാളിയായി കിട്ടിയത് ഫെഡറർ ആഘോഷിച്ചു. ശക്തമായ പോരാട്ടമാണ് ആദ്യ സെറ്റിൽ ഡെൽ പൊട്രോ കാഴ്ചവച്ചത്. ടൈ ബ്രേക്കറിലേക്ക് നീണ്ട സെറ്റ് 6-7 ന് പൊട്രോ സ്വന്തമാക്കി.

എന്നാൽ ഫെഡറർ വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. 6-4, 6-3 എന്ന സ്കോറിന് അടുത്ത രണ്ട് സെറ്റും സ്വന്തം പേരിലാക്കി ഫെഡറർ കിരീടത്തിലേക്ക് ചുവടുവച്ചു. ആദ്യ സെറ്റ് ശക്തമായ പോരാട്ടത്തിന്റെ സൂചനകൾ നൽകിയെങ്കിലും ഡെൽ പൊട്രോ നിലയുറപ്പിക്കും മുൻപ് തന്നെ രണ്ടാം സെറ്റിൽ ഫെഡറർ ആധിപത്യം നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ