യുഎസ് ഓപ്പണിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് റോജര്‍ ഫെഡറര്‍ പുറത്ത്. ബള്‍ഗേറിയ താരം ഗ്രിഗര്‍ ദിമിത്രോവാണ് ഫെഡററെ തോല്‍പ്പിച്ചത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ദിമിത്രോവ് ഫെഡററെ കീഴടക്കിയത്. 78-ാം റാങ്കുകാരനാണ് ദിമിത്രോവ്. സ്കോര്‍: 3-6, 6-4, 3-6, 6-4, 6-2.
Semifinal feels href=”//twitter.com/GrigorDimitrov?ref_src=twsrc%5Etfw”>@GrigorDimitrov | #USOpen pic.twitter.com/rIYfHGF98j
— US Open Tennis (@usopen) September 4, 2019
Respect after a thriller under the lights @GrigorDimitrov | #USOpen pic.twitter.com/jXhdVmCkob
— ATP Tour (@ATP_Tour) September 4, 2019
മത്സരത്തിലാകെ 61 പിഴവുകളാണ് ഫെഡറര്‍ വരുത്തിയത്. ദിമിത്രോവ് 41 പിഴവുകൾ വരുത്തി. ഇതിനു മുന്‍പ് ഏഴു തവണ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്. ഫെഡറർ ഇതിനു മുൻപ് ഒരിക്കൽ പോലും ദിമിത്രോവിനോട് പരാജയം സമ്മതിച്ചിട്ടില്ല. ആദ്യമായാണ് ദിമിത്രോവ് സ്വിസ് ഇതിഹാസത്തെ പരാജയപ്പെടുത്തുന്നത്. ഈ മത്സരത്തിനു മുമ്പ് ഫെഡറര്‍ക്കെതിരേ കളിച്ച 18 സെറ്റുകളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമായിരുന്നു ദിമിത്രോവിന് വിജയിക്കാനായത്.
ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് ക്വാർട്ടർ കാണാതെ പുറത്തായതിന് പിന്നാലെയാണ് മറ്റൊരു ഇതിഹാസ താരം കൂടി യുഎസ് ഓപ്പണിൽ നിന്ന് തോറ്റ് മടങ്ങുന്നത്. സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്റിങ്കയാണ് ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തിയത്. മത്സരത്തിനിടെ മൂന്നാം സെറ്റില്‍ ദ്യോക്കോവിച്ചിന് ഇടതു തോളിന് പരുക്കേറ്റു. അതേ തുടര്‍ന്ന് താരം മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. മത്സരത്തില്‍ ആദ്യ രണ്ട് സെറ്റുകളും വാവ്റിങ്ക സ്വന്തമാക്കിയിരുന്നു. സ്കോര്‍ 4-6, 5-7, 1-2.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook