കാൽമുട്ടിലെ ശസ്ത്രക്രിയയെത്തുടർന്ന് ഈ വർഷം മുഴുവൻ താൻ കോർട്ടിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കഴിഞ്ഞ മാസമാണ് ടെന്നീസ് താരം റോജർ ഫെഡറർ സ്ഥിരീകരിച്ചത്. ഇതിനു ശേഷം അദ്ദേഹത്തിന്റെ വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിച്ചു. ഇപ്പോൾ തന്റെ വിരമിക്കൽ സംബന്ധിച്ച അഭ്യൂഹങ്ങളെ അഭിസംബോധന ചെയ്ത് രംഗത്തെത്തിരിക്കുകയാണ് 20 തവണ ഗ്രാൻഡ്സ്ലാം നേടിയ ഫെഡറർ.

അടുത്ത മാസം 39 വയസ്സ് തികയാനിരിക്കുന്ന ഫെഡററെ ജനുവരിയിൽ 2020 ഓസ്ട്രേലിയൻ ഓപ്പണിലാണ് അവസാനമായി കണ്ടത്. സെമി ഫൈനലിൽ നോവാക് ജോക്കോവിച്ചിനോട് പരാജയപ്പെട്ട് പുറത്താവുകയായിരുന്നു ഫെഡറർ.

Read More: കരിയറിന്റെ അവസാന സമയത്ത് ബിസിസിഐ തന്നോട് പെരുമാറിയത് മോശമായ തരത്തിലെന്ന് യുവരാജ്

ജൂണിൽ അദ്ദേഹത്തിന് പരിക്കേറ്റെങ്കിലും ഈ വർഷം വിരമിക്കില്ലെന്നും 2021 ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുമെന്നായിരുന്നു ഫെഡറർ പറഞ്ഞത്.

ഇപ്പോൾ സ്‌പോർട്‌സ് പനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഫെഡറർ വീണ്ടും തന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾക്ക് മറുപടി പറഞ്ഞു. ഒരു പതിറ്റാണ്ടിലധികമായി മാധ്യമങ്ങൾ തന്റെ വിരമിക്കലിനെക്കുറിച്ച് ഊഹാപോഹങ്ങൾ മെനയുകയാണെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ 2009 ൽ ഫ്രഞ്ച് ഓപ്പൺ ജയിച്ചതുമുതൽ, മാധ്യമങ്ങൾ ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തുന്നു. പക്ഷേ ഇത് ഞാൻ തന്നെ വ്യക്തമാക്കിയതാണ് എന്റെ കരിയറിന്റെ അവസാനമാണെന്ന്, ” ഫെഡറർ പറഞ്ഞു.

Read More: ഐപിഎല്ലില്‍ പരാജയപ്പെട്ടാല്‍ ധോണിയുടെ വാതില്‍ അടയും

“രണ്ട് വർഷത്തിനുള്ളിൽ എന്തായിരിക്കുമെന്ന് എനിക്ക് പറയാനാവില്ല. അതുകൊണ്ടാണ് ഞാൻ വർഷം തോറും ആസൂത്രണം ചെയ്യുന്നത്. ഞാൻ ഇപ്പോഴും സന്തോഷവാനാണ്,” ഫെഡറർ പറഞ്ഞു. ഇനി എപ്പോൾ പറ്റാതാവുന്നോ ഞാൻ‌ നിർ‌ത്തുമെന്നും അദ്ദേഹം പറഞ്ഞു.

“എനിക്ക് പ്രായമാകുമ്പോൾ ഞാൻ തീർച്ചയായും ടെന്നീസ് കളിക്കും. എന്നാൽ ട്രെയിനിങ്ങുണ്ടാവില്ല, ” ഫെഡറർ കൂട്ടിച്ചേർത്തു.

2020 സീസൺ ഉപേക്ഷിക്കാനുള്ള ഫെഡററുടെ തീരുമാനത്തോടെ ഈ വർഷം നടക്കാനിരിക്കുന്ന രണ്ട് ഗ്രാൻഡ് സ്ലാമുകൾ നൊവാക് ജോക്കോവിച്ചോ റാഫേൽ നദാലോ നേടാൻ സാധ്യതയുള്ളതായി പ്രതീക്ഷിക്കപ്പെടുന്നു.

19 ഗ്രാൻഡ്സ്ലാം വിജയങ്ങളാണ് നദാലിന്. ഫെഡററുടെ റെക്കോർഡ് നേട്ടത്തിൽ നിന്ന് ഒന്ന് മാത്രം കുറവ്. ഫ്രഞ്ച് ഓപ്പണിൽ ഇത് സമമാവാൻ സാധ്യതയുണ്ട്. ലോക ഒന്നാം നമ്പർ താരമായ ജോക്കോവിച്ച് 17 ഗ്രാൻഡ്സ്ലാം ഇതുവരെ നേടി.

Read More: ‘I am at the end of my career’: Roger Federer addresses retirement rumours

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook