ഓസ്ട്രേലിയൻ ഓപ്പണിനായുള്ള ഒരുക്കത്തിലാണ് റോജർ ഫെഡറർ. ഒരിക്കൽക്കൂടി കിരീടം പിടിക്കാനുള്ള പരിശീലനത്തിനിടെ ഓസ്ട്രേലിയയിൽ വിനോദ സഞ്ചാരം നടത്തുകയാണ് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ. റോട്ട്നെസ്റ്റ് ദ്വീപിൽ എത്തിയ റോജറിന് അപ്രതീക്ഷിതമായി ഒരു ചങ്ങാതിയെ ലഭിച്ചു.

ഓസ്ട്രേലിയൻ വനാന്തരങ്ങളിൽ മാത്രം കണ്ട് വരുന്ന പൂച്ചയുടെ അത്ര വലുപ്പം വരുന്ന സസ്യഭുക്കായ ക്വാക്കോ എന്ന ജീവിയാണ് ഫെഡററുമായി സൗഹൃദം സ്ഥാപിച്ചത്. കങ്കാരുക്കുഞ്ഞാണെന്ന് കരുതിയാണ് ഫെഡറർ ക്വാക്കോയെ പരിചയപ്പെട്ടത്. എന്നാൽ ഒപ്പമുണ്ടായിരുന്ന ഗൈഡ് ക്വാക്കയെ പരിചയപ്പെടുത്തി നൽകി.

ക്വാക്കയ്ക്കൊപ്പം സെൽഫിയുമെടുത്ത് ഫെഡറർ യാത്ര ഗംഭീരമാക്കി. ആദ്യം ഗൗരവക്കാരനായി നിന്നെങ്കിലും ക്വാക്കോ അച്ചടക്കത്തോടെ ഫെഡററിന് ഒപ്പം സെൽഫിക്ക് പോസ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ