ഹാലെ ഓപ്പൺ കിരീടം ലോക അഞ്ചാം നമ്പർ താരം റോജർ ഫെഡററിന്. ഫൈനലിൽ അലക്സാണ്ടർ സ്വരേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഫെഡറർ ഹാലെ ഓപ്പൺ കിരീടം സ്വന്തമാക്കിയത്. ടെന്നീസിലെ ലോകകപ്പ് പോരാട്ടം ഇന്ന് വിശേഷിപ്പിക്കുന്ന വിംബിൾഡൺ ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന ഫെഡററിന് ഈ കിരീടനേട്ടം ആത്മ വിശ്വാസം പകരും.

കലാശപോരാട്ടത്തിൽ എതിരാളിയായ സ്വരേവിനെ നിഷ്കരുണമാണ് ഫെഡറർ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് 6-1 എന്ന സ്കോറിന് സ്വന്തമാക്കിയ ഫെഡറർ, രണ്ടാം സെറ്റ് 6-3 എന്ന സ്കോറിനാണ് നേടിയത്. ടൂർണ്ണമെന്റിൽ ഒരു സെറ്റു പോലും നഷ്ടപ്പെടുത്താതെയാണ് ഫെഡറർ മുന്നേറിയത്. ഇത് പത്താം തവണയാണ് ഫെഡറർ ഹാലെ ഓപ്പൺ കിരീടം നേടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ