ലണ്ടന്‍ : 6 -3, 6-1, 6-4 എന്ന സ്കോറുകള്‍ക്ക് മാരിന്‍ ക്ലിനിക്കിനെ അനായാസേന തോല്‍പ്പിച്ചുകൊണ്ട് റോജര്‍ ഫെഡററിനു എട്ടാമത് വിംബിള്‍ഡണ്‍ കിരീടം. ഇതോടെ പുരുഷ വിഭാഗത്തില്‍ എട്ടു വിംബിള്‍ഡണ്‍ കിരീടം നേടുന്ന ആദ്യ വ്യക്തിയെന്ന ചരിത്രംകൂടി കുറിച്ചിരിക്കുകയാണ് മുപ്പത്തിയഞ്ചുകാരനായ ഈ സ്വിസ്സര്‍ലാന്‍ഡ്കാരന്‍.

ഇതോടെ റോജര്‍ ഫെഡറര്‍ കടത്തിവെട്ടിയത് ഏറ്റവും കൂടുതല്‍ സിംഗിള്‍സ് കിരീടം നേടിഎന്നാ പീറ്റ് സാംപ്രസിന്‍റെ റിക്കോഡ്‌ ആണ്. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപണ്‍ നേടിയ ഫെഡററിനു മാരിന്‍ ചിനിച്ചിനെതിരായ മത്സരം അനായാസവിജയമായിരുന്നു. ഇതോടെ ഫെഡറര്‍ ലോകറാങ്കില്‍ രണ്ടു നില മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തും. തിങ്കളാഴ്ചയാണ് പുതിയ റാങ്ക് പട്ടിക പുറത്തുവരിക.

ഈ വിജയത്തോടെ മൊത്തം 19 ഗ്രാന്‍ഡ്‌ സ്ലാമാണ് ഫെഡററിന്‍റെ പേരിലുള്ളത്.
വിംബിള്‍ഡണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി എന്ന നേട്ടവും ഇനി റോജര്‍ ഫെഡറിനു സ്വന്തം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ