scorecardresearch
Latest News

കലിപ്പായി റോബോട്ട്, ചെസ് മത്സരത്തിനിടെ ഏഴുവയസുകാരന്റെ വിരലൊടിച്ചു; വീഡിയോ

റോബോട്ട് നീക്കം നടത്തിയ ഉടന്‍ കരുവെടുത്തതാണ് കുട്ടിക്ക് വിനയായത്

Robot, Chess, Video

സാങ്കേതിക വിദ്യ വിലകമാകുന്ന പല സാഹചര്യങ്ങളും നാം വീഡിയോകളിലും വായിച്ചുമൊക്കെ അറിഞ്ഞിട്ടുള്ളതാണ്. സൃഷ്ടാവിന് തന്നെ പരീക്ഷണം നേരിടേണ്ടി വന്ന എത്രയോ സാഹചര്യങ്ങള്‍.

സാങ്കേതിക വിദ്യ എത്രത്തോളം ഭയാനകമാണെന്നതിന് മറ്റൊരു ഉദാഹരണമായിരിക്കുകയാണ് മോസ്കൊ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റിനിടെ ഉണ്ടായ ഒരു സംഭവം. റോബോട്ടുമായുള്ള മത്സരത്തിനിടയാണ് സംഭവമുണ്ടായത്.

റോബോട്ട് നീക്കം നടത്തിയ ഉടന്‍ കരുവെടുത്തതാണ് കുട്ടിക്ക് വിനയായത്. കുട്ടിയുടെ വിരലില്‍ റോബോട്ടിന്റെ കൈകള്‍ കയറി പിടിക്കുകയും വിരലൊടിക്കുകയും ചെയ്തു.

കളിക്ക് ചില നിയമങ്ങളുണ്ടായിരുന്നു, കുട്ടിയതൊക്കെ ലംഘിച്ചു. നീക്കം നടത്തുതിന് മുന്‍പ് അല്‍പ്പ നേരം കാത്തിരിക്കണമെന്ന കാര്യം കുട്ടി മറന്നു. ഇത് ഒറ്റപ്പെട്ട സംഭവമാണ്, റഷ്യന്‍ ചെസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് സെര്‍ഗെ സ്മാഗിന്‍ പറഞ്ഞു.

“റോബോട്ട് കുട്ടിയുടെ വിരല്‍ ഒടിച്ചു, സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഞങ്ങള്‍ വാടകയ്ക്കെടുത്ത റോബോട്ടായിരുന്നു. വിദഗ്ധര്‍ക്കൊപ്പം പല എക്സിബിഷനുകളിലും പോയിട്ടുള്ളതുമാണ്. കുട്ടി ഒരു നീക്കം നടത്തി. റോബോട്ടിന് അടുത്ത നീക്കം നല്‍കാന്‍ നമ്മള്‍ സമയം നല്‍കേണ്ടതുണ്ട്. കുട്ടി അതിവേഗം അടുത്ത നീക്കത്തിലേക്ക് കടന്നു, റോബോട്ട് കുട്ടിയുടെ കയ്യില്‍ പിടിക്കുകയും ചെയ്തു,” മോസ്കൊ ചെസ് ഫെഡറേഷന്‍ പ്രസിഡന്റ് സെര്‍ഗെ ലസരേവ് പ്രതികരിച്ചു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Robot breaks childs finger during chess match video