Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

ബലാത്സംഗ കേസിൽ ബ്രസീൽ താരം റോബിഞ്ഞോക്ക് ഒൻപത് വ​ര്‍​ഷം ത​ട​വ്

റോ​ബി​ഞ്ഞോ​യും മ​റ്റ് അ​ഞ്ച് കൂ​ട്ടാ​ളി​ക​ളും ചേ​ര്‍​ന്ന് മി​ലാ​നിലെ ഒരു നൈ​റ്റ് ക്ല​ബി​ല്‍ അല്‍ബേനി​യ​ന്‍ യു​വ​തി​യെ കൂ​ട്ട​ബലാത്സംഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്

Robinho

ബലാത്സംഗ കേസിൽ ബ്രസീൽ ഫുട്‍ബോൾ താരത്തിന് ജയിൽ ശിക്ഷ. സ്‌ട്രൈക്കർ റോ​ബി​ഞ്ഞോ​യ്ക്കാണ് ഒമ്പത് വ​ര്‍​ഷം ത​ട​വു ശി​ക്ഷ ലഭിച്ചത്. ഇറ്റാലി​യ​ന്‍ കോ​ട​തി​യാണ് ശിക്ഷ വിധിച്ചത്. 2013ൽ എ സി മിലാൻ താരമായിരിക്കെ ഒരു പബിൽ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

റോ​ബി​ഞ്ഞോ​യും മ​റ്റ് അ​ഞ്ച് കൂ​ട്ടാ​ളി​ക​ളും ചേ​ര്‍​ന്ന് മി​ലാ​നിലെ ഒരു നൈ​റ്റ് ക്ല​ബി​ല്‍ അല്‍ബേനി​യ​ന്‍ യു​വ​തി​യെ കൂ​ട്ട​ബലാത്സംഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. റോബിഞ്ഞോയ്ക്കൊ​പ്പമുണ്ടായിരുന്ന കൂ​ട്ടാ​ളി​ക​ളെ​യും ശി​ക്ഷി​ച്ചു. 2015 ല്‍ ​ എ​സി മി​ലാ​ന്‍​വി​ട്ട റോ​ബി​ഞ്ഞോക്ക് വേണ്ടി അദ്ദേഹത്തിൻറെ അഭിഭാഷകനാണ് പിന്നീട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്ന​ത്.

അതേസമയം വിധിക്കെതിരെ റോബിഞ്ഞോയുടെ പ്രതികരണം വഭ്യമായിട്ടുണ്ട്. തനിക്ക് സംഭവത്തിൽ പങ്കില്ലെന്നും നിയമപരമായി തന്നെ ഇതിനെ നേരിടുമെന്നും റോബിഞ്ഞോ വ്യക്തമാക്കി.

മുമ്പ് റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ക്ലബിൽ കളിച്ചിട്ടുള്ള താരമാണ് റോബിഞ്ഞോ. കേ​സി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ റോബിഞ്ഞോ​യ്ക്ക് അ​വ​സ​ര​മു​ണ്ട്. അതിനു ശേഷമേ ശിക്ഷ നടപ്പിലാക്കു. ഇപ്പോൾ ബ്രസീലിലെ അത്ലറ്റിക്കോ ക്ലബിനു വേണ്ടിയാണ് റൊബീഞ്ഞോ കളിക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Robinho brazil striker given prison sentence for 2013 rape

Next Story
പഴയ ആശാനെതിരെ ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ പടയൊരുക്കംisl ,blasters
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express