മുംബൈ: പുതുവർഷത്തോടൊപ്പം പുതിയ ദശകത്തിലേക്ക് കൂടിയാണ് ലോകം കടന്നിരിക്കുന്നത്. ഈ സമയം നിരവധി ക്രക്കറ്റ് താരങ്ങൾ ദശകത്തിലെ ടീമുകളെ തിരഞ്ഞെടുത്തിരുന്നു. മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയും കഴിഞ്ഞ ദശകത്തിലെ തന്റെ ഏകദിന ടീമിനെ തിരഞ്ഞെടുത്തു. അഞ്ച് ഇന്ത്യൻ താരങ്ങളാണ് ഉത്തപ്പയുടെ ഏകദിന ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ വെടിക്കെട്ട് വീരൻ രോഹിത് ശർമയ്ക്കൊപ്പം വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയിലിനെയാണ് ഉത്തപ്പ ഓപ്പണറായി തിരഞ്ഞെടുത്തത്. മൂന്നാം നമ്പരിൽ ഒരു സംശയവും കൂടാതെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി തന്നെ.

Also Read: ടി20 ലോകകപ്പും ഏഷ്യ കപ്പുമടക്കം വലിയ ടൂർണമെന്റുകൾ; 2020ൽ ഇന്ത്യയ്ക്ക് തിരക്കിട്ട ഷെഡ്യൂൾ

മധ്യനിരയിൽ മുൻ ഓസിസ് നായകൻ സ്റ്റീവ് സ്മിത്തും ദക്ഷിണാഫ്രിക്കൻ നായകൻ എ.ബി ഡിവില്ലിയേഴ്സിനുമാണ് ഉത്തരവാദിത്തം. ഫിനിഷർമാരുടെ റോളിൽ ഇന്ത്യൻ താരങ്ങളായ യുവരാജ് സിങ്ങും എം.എസ് ധോണിയും. ധോണിയുള്ള ടീമിൽ നായകൻ മറ്റാരെന്ന് സംശയമില്ലായെന്ന് ഉത്തപ്പ. 2015ൽ ധോണി ഇന്ത്യൻ നായകസ്ഥാനം ഒഴിഞ്ഞിരുന്നെങ്കിലും 2011ൽ ഏകദിന ലോകകപ്പും 2013ൽ ചാംപ്യൻസ് ട്രോഫിയും ഇന്ത്യ നേടിയത് ധോണിയുടെ നേതൃത്വത്തിലായിരുന്നു.

Also Read: ഈ ഇന്ത്യൻ താരങ്ങൾക്ക് തന്റെ റെക്കോർഡ് തകർക്കാനാകും: ബ്രയാൻ ലാറ

ഓൾറൗണ്ടറായി ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്സിനെയാണ് ഉത്തപ്പ തിരഞ്ഞെടുത്തിരിക്കുന്നത്. പേസറായി ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിൽ നിർണായക പങ്കുവഹിച്ച സഹീർ ഖാനെയും ഉത്തപ്പ പരിഗണിച്ചു. സ്‌പെഷ്യലിസ്റ്റ് സ്‌പിന്നറായി മുൻ ന്യൂസിലൻഡ് നായകൻ ഡാനിയേൽ വെട്ടോറിയെത്തിയപ്പോൾ ശ്രീലങ്കൻ താരം ലസിത് മലിംഗ പട്ടിക പൂർത്തിയാക്കി.

Also Read: ഞെട്ടിച്ചു കളഞ്ഞല്ലോ നീ; മോതിരമാറ്റം നടത്തിയ പാണ്ഡ്യയോട് കോഹ്‌ലി

ഉത്തപ്പയുടെ ദശകത്തിലെ ഏകദിന ടീം: രോഹിത് ശർമ, ക്രിസ് ഗെയ്ൽ, വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്, എ.ബി.ഡിവില്ലിയേഴ്സ്, യുവരാജ് സിങ്, എം.എസ്.ധോണി, ബെൻ സ്റ്റോക്സ്, ഡാനിയേൽ വെട്ടോറി, സഹീർ ഖാൻ, ലസിത് മലിംഗ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook