മുംബൈ: രഞ്ജി ട്രോഫിയിൽ കരുത്ത് തെളിയിക്കാൻ വെമ്പുന്ന കേരളത്തിന്റെ സ്വപ്നങ്ങൾക്ക് കരുത്ത് പകരാൻ റോബിൻ ഉത്തപ്പ വരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി മികച്ച പ്രകടനമാണ് റോബിൻ ഉത്തപ്പ കാഴ്ചവെച്ചത്. ഉത്തപ്പയുമായി സംസാരിച്ച് കൊണ്ടിരിക്കുകയാണ് എന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ജയേഷ് ജോർജ്ജ് പറഞ്ഞു. ഐപിഎൽ കഴിഞ്ഞാൽ ഉടൻ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് നേരത്തെ ഉത്തപ്പ അറിയിച്ചിരുന്നതായും ജയേഷ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. റോബിൻ ഉത്തപ്പയുമായി ഉടൻ കരാറിൽ എത്താനാകുമെന്ന പ്രതീക്ഷയിലാണ് കെസിഎ ഭാരവാഹികൾ.

കർണ്ണാടക ക്രിക്കറ്റ് അസോസിയേഷനുമായുളള അസ്വാരസ്യങ്ങളാണ് കെസിഎയ്ക്ക് തുണയായിരിക്കുന്നത്. കഴിഞ്ഞ സീസണിൽ കർണ്ണാടക ടീമിൽ നിന്നും റോബിൻ ഉത്തപ്പയെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ 12 ഇന്നിങ്ങ്സുകളിൽ നിന്നായി 328 റൺസ് മാത്രമെ റോബിൻ നേടിയിരുന്നുള്ളു.

ഉത്തപ്പയുമായി ചർച്ച നടക്കുമ്പോഴും കഴിഞ്ഞ തവണ കേരളത്തിനായി കളിച്ച ഇക്ബാൽ​ അബ്ദുള്ളയേയും ഭാവിൻ തക്കറെയും കെസിഎ കരാറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മദ്ധ്യപ്രദേശ് ടീമിൽ നിന്ന് കേരളത്തിലേക്ക് ചേക്കേറിയ ജലജ്ജ് സക്സേനയുമായുള്ള കരാറും കെസിഎ അവസാനിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ