scorecardresearch

Roberto Carlos Health: ഹൃദയാഘാതം ഉണ്ടായിട്ടില്ല; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; ആശ്വാസത്തിൽ ആരാധകർ

Roberto Carlos Health News: രണ്ട് ദശകത്തോളം നീണ്ട കാലയളവിൽ ബ്രസീലിനായി 125 മത്സരങ്ങൾ കാർലോസ് കളിച്ചു. ക്ലബ് ഫുട്ബോളിലേക്ക് വരുമ്പോൾ റയൽ മാഡ്രിഡിനൊപ്പമായിരുന്നു കാർലോസ് കൂടുതൽ കാലവും

Roberto Carlos Health News: രണ്ട് ദശകത്തോളം നീണ്ട കാലയളവിൽ ബ്രസീലിനായി 125 മത്സരങ്ങൾ കാർലോസ് കളിച്ചു. ക്ലബ് ഫുട്ബോളിലേക്ക് വരുമ്പോൾ റയൽ മാഡ്രിഡിനൊപ്പമായിരുന്നു കാർലോസ് കൂടുതൽ കാലവും

author-image
Sports Desk
New Update
Brazil Legend Roberto Carlos

Source: X

Roberto Carlose Health Updates: ഹൃദയാഘാതത്തെ തുടർന്ന് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന റിപ്പോർട്ടുകൾ ആരാധകരെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ ഹൃദയാഘാതത്തെ തുടർന്ന് അല്ല ആശുപത്രിയിൽ ചികിത്സ തേടിയതെന്നും താൻ ആരോഗ്യനില വീണ്ടെടുക്കുകയാണ് എന്നും ഫുട്ബോൾ ലോകത്തെ എക്കാലത്തേയും മികച്ച ഫുൾ ബാക്കായ റോബർട്ടോ കാർലോസ് വ്യക്തമാക്കി. 

Advertisment

ആശുപത്രിയിൽ നിന്നുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് റോബർട്ടോ കാർലോസ് താൻ ആരോഗ്യവാനായിരിക്കുന്നു എന്ന് ആരാധകരെ അറിയിച്ചത്. റയൽ മാഡ്രിഡ് മുൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ, "എനിക്ക് ഹൃദയാഘാതം ഉണ്ടായിട്ടില്ല. എന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്. ഫുൾ ഫിറ്റ്നസിലേക്ക് എത്തി പ്രൊഫഷണലും പേഴ്സണലുമായ കാര്യങ്ങൾ തുടരാൻ ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു."

Also Read: Viral Video: ഫേക്ക് ഷൂട്ട് പാസിന്റെ രാജാവ്; ഒഡെഗാർഡിന്റെ ത്രസിപ്പിക്കുന്ന കരുനീക്കം

ബ്രസീലിൽ വെച്ച് റോബർട്ടോ കാർലോസ് ശസ്ത്രക്രിയയ്ക്ക് വിധേയനായി എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. "അടുത്തിടെ ഞാൻ ഒരു രോഗപ്രതിരോധ ചികിത്സയ്ക്ക് വിധേയനായി.അത് എന്റെ മെഡിക്കൽ ടീമുമായി മുൻപേ പ്ലാൻ ചെയ്തതായിരുന്നു. അത് വിജയകരമായി നടന്നു. ഞാൻ സുഖമായിരിക്കുന്നു," റോബർട്ടോ കാർലോസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Also Read: 450 കോടിയുടെ ട്രാൻസ്ഫർ വെറുതെയായില്ല; റയാന്റെ ഗോൾ ബലത്തിൽ ഒന്നാം സ്ഥാനം പിടിച്ച് മാഞ്ചസ്റ്റർ സിറ്റി

റോബർട്ടോ കാർലോസിന്റെ ആരോഗ്യനില സംബന്ധിച്ച് സാവോ പോളോയിലെ വില്ല നോവ ആശുപത്രി പ്രസ്താവന പുറത്തിറക്കി. "കാർലോസിന് ഹൃദയത്തിൽ ഒരു ബ്ലോക്ക് കണ്ടെത്തി. അന്ന് തന്നെകൊറോണറിആൻജിയോപ്ലാസ്റ്റിക്ക്വിധേയനാകാൻ അദ്ദേഹത്തോട് നിർദേശിച്ചു. വളരെ ചെറിയ മുറിവുകളിലൂടെ ചെയ്യുന്ന ഈ ചികിത്സാരീതി, ഹൃദയത്തിലെ അടഞ്ഞതോ ചുരുങ്ങിയതോ ആയ രക്തധമനികളെ വികസിപ്പിക്കുന്നു,"ആശുപത്രി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

Also Read: കാമറൂണിനെ വിറപ്പിച്ച് അമദ് ദിയാലോയുടെ തീയുണ്ട; മഹ്റസിന്റെ പെനാൽറ്റി കരുത്തിൽ അൾജീരിയ

2002ൽ ലോക കിരീടം ഉയർത്തിയ ബ്രസീൽ ടീമിൽ അംഗമായ റോബർട്ടോ കാർലോസ് രണ്ട് വട്ടം കോപ്പാ അമേരിക്ക കിരീടത്തിലും മുത്തമിട്ടു. 1997ലും 1999ലും ആയിരുന്നു ഇത്. രണ്ട് ദശകത്തോളം നീണ്ട കാലയളവിൽ ബ്രസീലിനായി 125 മത്സരങ്ങൾ കാർലോസ് കളിച്ചു. ക്ലബ് ഫുട്ബോളിലേക്ക് വരുമ്പോൾ റയൽ മാഡ്രിഡിനൊപ്പമായിരുന്നു കാർലോസ് കൂടുതൽ കാലവും. 

1996 വരെ 2007 വരെ കാർലോസ് റയൽ കുപ്പായത്തിൽ കളിച്ചപ്പോൾ 1998, 2000, 2002 വർഷങ്ങളിൽ ചാംപ്യൻസ് ലീഗ് ജയിച്ചു. 1997, 2001, 2003, 2007 വർഷങ്ങളിൽ ലാ ലീഗ കിരീടത്തിലേക്കും റയൽ മാഡ്രിഡിനൊപ്പം റോബർട്ടോ കാർലോസ് എത്തി.

Read More: ISL: ഐഎസ്എൽ രണ്ട് സ്റ്റേഡിയങ്ങളിലായി ചുരുക്കിയേക്കും; ഫണ്ട് ഉണ്ടോയെന്ന് എഐഎഫ്എഫിനോട് ക്ലബുകൾ

Brazil Copa America

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: