scorecardresearch

ക്രിസ്റ്റ്യാനോയ്ക്കും മെസ്സിക്കുമൊപ്പം ഇനി അവൻ മാത്രം, ഇത് അഭിമാന നേട്ടം!

യുവേഫ ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് മാത്രമായി 100 ഗോൾ നേടിയ താരങ്ങളുടെ പട്ടികയിലാണ് താരം സ്ഥാനംപിടിച്ചത്

യുവേഫ ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് മാത്രമായി 100 ഗോൾ നേടിയ താരങ്ങളുടെ പട്ടികയിലാണ് താരം സ്ഥാനംപിടിച്ചത്

author-image
Sarathlal CM
അപ്‌ഡേറ്റ് ചെയ്‌തു
New Update
Messi | Ronaldo | Football | CR7

Robert Lewandowski reaches incredible landmark

ലോക ഫുട്ബോൾ ചരിത്രത്തിൽ ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ആരാണ് ഗോട്ട് എന്നതായിരുന്നു കഴിഞ്ഞ കുറേ വർഷങ്ങളായി നടക്കുന്ന ചർച്ച. ഇരുവരുടെയും പ്രതിഭയും റെക്കോഡുകളും സമാനതകളില്ലാത്തതുമാണ്. മെസ്സി-റൊണാൾഡോ പോരാട്ടത്തിന്റെ യുഗത്തിന് അവസാനമായെന്ന് അടുത്തിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ തുറന്നുപറഞ്ഞിരുന്നു.

Advertisment

ഇനി വരുന്ന തലമുറയ്ക്ക് ഞങ്ങൾ തെളിയിച്ച പാതയിലൂടെ മുന്നേറാമെന്നതാണ് ലെജൻഡുകൾ പറയാതെ പറഞ്ഞുവെക്കുന്നത്. ലോകത്തെ രണ്ട് വൻകരകളിലായി വരും തലമുറയ്ക്കായി കാൽപന്തുകളിയുടെ ബ്രാൻഡ് അംബാസിഡർമാരായി കരിയറിന്റെ അവസാന കാലഘട്ടത്തെ വിനിയോഗിക്കുകയാണ് ഇതിഹാസ താരങ്ങൾ.

ഏറ്റവുമൊടുവിലായി ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോയും മാത്രം അംഗങ്ങളായൊരു എലൈറ്റ് ലിസ്റ്റിലേക്ക് ഫുട്ബോൾ ലോകത്ത് നിന്ന് പുതിയൊരു സൂപ്പർതാരം കൂടി ഇടംപിടിച്ചിരിക്കുകയാണ്. പോളണ്ട് സ്ട്രൈക്കറും ബാഴ്സലോണയുടെ ഗോൾ മെഷീനുമായ റോബർട്ട് ലെവൻഡോസ്കിയാണ് അപൂർവനേട്ടത്തിന് ഉടമയായത്.

യുവേഫ ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് മാത്രമായി 100 ഗോൾ നേടിയ താരങ്ങളുടെ പട്ടികയിലാണ് മൂന്നാമനായി ലെവൻഡോസ്കി സ്ഥാനം പിടിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ (145), ലയണൽ മെസ്സി (132 ) എന്നിവർ മാത്രമാണ് ഇനി അദ്ദേഹത്തിന് മുന്നിലുള്ളതെന്നും ഓൺലൈൻ സ്പോർട്സ് മാധ്യമമായ ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു.

Advertisment

ഒരു വർഷം മുമ്പാണ് 50 മില്യൺ യൂറോ പ്രതിഫലത്തിൽ ലെവൻഡോസ്കി ബയേൺ മ്യൂണിക്കിൽ നിന്നും ബാഴ്സലോണയിലേക്ക് ചേക്കേറിയത്. ലാലിഗയിൽ ഇതുവരെ 52 മത്സരങ്ങളിൽ നിന്നായി 15 അസിസ്റ്റുകൾക്ക് പുറമെ 37 ഗോളുകളാണ് താരം നേടിയത്. ഈ സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും ലെവൻഡോസ്കി നേടിക്കഴിഞ്ഞു.

Lionel Messi Cristiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: