മുംബെെ:ക്രിക്കറ്റ് ആരാധകരുടെ ഹൃദയം നിറയ്‌ക്കാൻ റോഡ് സേഫ്‌റ്റി വേൾഡ് സീരിസ്. ഇതിഹാസ താരങ്ങൾ അണിനിരക്കുന്ന മത്സരങ്ങൾക്ക് ഇന്ന് ആരംഭം കുറിച്ചും. ഇന്ത്യൻ സമയം ഇന്ന് രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. സച്ചിൻ ടെൻഡുൽക്കർ നയിക്കുന്ന ഇന്ത്യ ലെജൻഡ്‌സും ബ്രയാൻ ലാറ നയിക്കുന്ന വെസ്റ്റ് ഇൻഡീസ് ലെജൻഡ്‌സും തമ്മിലാണ് പോരാട്ടം.

വൂട്ട് (Voot), ജിയോ ടിവി എന്നിവയിൽ തത്സമയം കാണാം. കളേഴ്‌സ് സിനിപ്ലക്‌സ്, കളേഴ്‌സ് കന്നഡ സിനിമ എന്നിവയിലും മത്സരം തത്സമയം സംപ്രേഷണം ചെയ്യും. നിരവധി പേരാണ് മുംബെെയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇതിഹാസ താരങ്ങളുടെ പോരാട്ടം കാണാനെത്തുക. 2013 നു ശേഷം ആദ്യമായാണ് സച്ചിൻ ടെൻഡുൽക്കർ മുംബെെ വാങ്കഡെ സ്റ്റേഡിയത്തിൽ ബാറ്റ് വീശാനെത്തുന്നത്.

Read Also: നിങ്ങൾക്ക് തരാനുള്ള പണമില്ലെന്ന് രഞ്ജിത്; ചോദിച്ചത് പണമല്ലെന്ന് മമ്മൂട്ടി

മികച്ച ബാറ്റിങ് നിരയാണ് ഇന്ത്യയ്‌ക്കുള്ളത്. സച്ചിൻ ടെൻഡുൽക്കറും വിരേന്ദർ സേവാഗും ചേർന്നാണ് ഇന്നിങ്‌സ് ഓപ്പൺ ചെയ്യുക. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്ക് നൊസ്റ്റാൾജിയ സമ്മാനിക്കാൻ ഇതിൽപരം എന്തുവേണം! യുവരാജ് സിങ്, സഞ്ജയ് ബംഗാർ, മൻപ്രീത് ഗോനി, സമീർ ഡിഗെ, ഇർഫാൻ പത്താൻ, മുനാഫ് പട്ടേൽ, പ്രഗ്യാൻ ഓജ, സഹീർ ഖാൻ എന്നിവർ ഇന്ത്യയ്ക്കായി കളത്തിലിറങ്ങും.

ലാറ നയിക്കുന്ന വെസ്റ്റ് ഇൻഡീസ് ടീമിൽ ഡാരൻ ഗംഗ, ശിവനാരായൺ ചന്ദർപോൾ, റിച്ചാർഡ് പവൽ, കാൾ ഹൂപ്പർ എന്നീ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്.

അഞ്ച് രാജ്യങ്ങളാണ് ടി 20 പരമ്പരയിലുള്ളത്. ഇന്ത്യയ്‌ക്കും വെസ്റ്റ് ഇൻഡീസിനും പുറമേ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും റോഡ് സേഫ്‌റ്റി സീരിസിന്റെ ഭാഗമാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഏറ്റവും മികച്ച രീതിയിൽ കളിക്കാൻ തങ്ങൾ ശ്രമിക്കുമെന്ന് മത്സരത്തിനു മുൻപ് യുവരാജ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook