scorecardresearch

IPL 2024: അവസാന ഓവറിൽ 25 റൺസ്, കളി തിരിച്ച് അശ്വിൻ; രക്ഷകനായി പരാഗ്

പേരുകേട്ട രാജസ്ഥാൻ റോയൽസിന്റെ മുൻനിര തകർന്നപ്പോഴും ഇതൊന്നും കൂസാതെ ക്രീസിലേക്ക് വന്നതാണ് വാലറ്റക്കാരനായ രവിചന്ദ്രൻ അശ്വിൻ. അപ്പോൾ 7.2 ഓവറിൽ 36-3 എന്ന നിലയിൽ പതറുകയായിരുന്നു ടീം

പേരുകേട്ട രാജസ്ഥാൻ റോയൽസിന്റെ മുൻനിര തകർന്നപ്പോഴും ഇതൊന്നും കൂസാതെ ക്രീസിലേക്ക് വന്നതാണ് വാലറ്റക്കാരനായ രവിചന്ദ്രൻ അശ്വിൻ. അപ്പോൾ 7.2 ഓവറിൽ 36-3 എന്ന നിലയിൽ പതറുകയായിരുന്നു ടീം

author-image
Sports Desk
New Update
Sports, Riyan Parag

കുൽദീപിനേയും നോർട്ടെയേയും വരെ സിക്സറിന് പറത്തിയാണ് അശ്വിൻ തന്റെ ബാറ്റിന്റെ ചൂട് ഡൽഹി ബോളർമാർക്ക് കാണിച്ചുകൊടുത്തത് (Photo: Arjun Singh / Sportzpics for IPL)

പേരുകേട്ട രാജസ്ഥാൻ റോയൽസിന്റെ മുൻനിര തകർന്നപ്പോഴും ഇതൊന്നും കൂസാതെ ക്രീസിലേക്ക് വന്നതാണ് വാലറ്റക്കാരനായ രവിചന്ദ്രൻ അശ്വിൻ. അപ്പോൾ 7.2 ഓവറിൽ 36-3 എന്ന നിലയിൽ പതറുകയായിരുന്നു ടീം. യശസ്വി ജെയ്സ്വാൾ (5), ജോസ് ബട്ലർ (11), സഞ്ജു സാംസൺ (15) എന്നിവരുടെ വിക്കറ്റുകളാണ് അതുവരെ നഷ്ടമായിരുന്നത്.

Advertisment

ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, കുൽദീപ് യാദവ് എന്നിവരെല്ലാം തിളങ്ങി നിൽക്കുന്ന സമയത്താണ് അശ്വിൻ ക്രീസിലെത്തുന്നത്. പിന്നീട് മൂന്ന് സിക്സറുകൾ പറത്തി പ്രതിരോധത്തിലായിരുന്ന ടീമിനെ അതിവേഗം ഡ്രൈവിങ് സീറ്റിലിരുത്താൻ അശ്വിന്റെ ഇന്നിങ്സ് സഹായിച്ചു. 19 പന്തിൽ 29 റൺസാണ് അശ്വിൻ പറത്തിയത്. കുൽദീപിനേയും നോർട്ടെയേയും വരെ സിക്സറിന് പറത്തിയാണ് അശ്വിൻ തന്റെ ബാറ്റിന്റെ ചൂട് ഡൽഹി ബോളർമാർക്ക് കാണിച്ചുകൊടുത്തത്.

Sports, R Ashwin

14ാം ഓവറിൽ അക്സർ പട്ടേലിന്റെ പന്തിൽ സ്റ്റബ്സിന് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോഴേക്കും കളിയിൽ ഡൽഹിയുടെ മേധാവിത്തം അയഞ്ഞിരുന്നു. ഇതോടെ റിയാൻ പരാഗിന്റെ മേലിൽ നിന്നും സ്ട്രോക്ക് പ്ലേ കളിക്കുന്നതിനുള്ള സമ്മർദ്ദവും ഒഴിഞ്ഞിരുന്നു. പിന്നീടാണ് ടൂർണമെന്റിലെ മനോഹരമായൊരു ബാറ്റിങ് പ്രകടനം കാണികൾക്ക് കാണാനായത്. 

Advertisment

ആദ്യ 26 പന്തിൽ നിന്ന് 26 റൺസാണ് പരാഗ് നേടിയത്. എന്നാൽ അവസാന ഓവറുകളിൽ താരം വിശ്വരൂപം തന്നെ പുറത്തെടുത്തു. 305 സ്ട്രൈക്ക് റേറ്റിൽ 19 പന്തിൽ നിന്ന് 58 റൺസാണ് താരം വാരിയത്. ഒടുവിൽ കളി അവസാനിക്കുമ്പോൾ ടീമിനെ 185/5 റൺസ് നേടിക്കൊടുക്കാൻ പരാഗിന് സാധിച്ചു. 45 പന്തിൽ നിന്ന് 84 റൺസുമായി റിയാൻ പരാഗ് പുറത്താകാതെ നിന്നു. 

Riyan Parag | RR | IPL

നോർട്ടെ എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സും മൂന്ന് ഫോറുകളും സഹിതം 25 റൺസാണ് താരം അടിച്ചെടുത്തത്. 4 4 6 4 6 1 എന്നതായിരുന്നു ഈ ഓവറിലെ കണക്കുകൾ. അവിശ്വസനീയമായ സ്ട്രോക്ക് പ്ലേയാണ് പരാഗ് ഈ ഓവറിൽ പുറത്തെടുത്തത്.

മത്സരം പൂർത്തിയായപ്പോൾ ഡൽഹി താരങ്ങൾ തിരിച്ചറിഞ്ഞിരുന്നു മത്സരം തങ്ങളുടെ കയ്യിൽ നിന്ന് വഴുതിപ്പോയെന്ന്. റിഷഭ് പന്തിന്റെ മുഖഭാവത്തിൽ നിന്നും ഇത് വായിച്ചെടുക്കാമായിരുന്നു.

Read More

Ravichandran Ashwin Rajastan Royals IPL 2024

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: