എതിരാളിയെ മൂന്ന് മിനുറ്റില്‍ ഇടിച്ചിട്ട് റിതു ഫോഘട്ട്; എംഎംഎയില്‍ തീപ്പൊരി അരങ്ങേറ്റം

ഫോഘട്ട് കുടുംബത്തില്‍ നിന്നുമുള്ള റിതു 2016 ലെ കോമണ്‍വെല്‍ത്ത് ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേതാവുമാണ്

ബീജിങ്: ഗുസ്തിയില്‍ നിന്നും എംഎംഎയിലേക്കുള്ള ചുവടുമാറ്റത്തില്‍ തിളങ്ങി ഇന്ത്യന്‍ താരം റിതു ഫോഘട്ട്. വണ്‍ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറ്റ മത്സരം ജയിച്ചു കൊണ്ടാണ് റിതു തന്റെ വരവ് അറിയിച്ചത്. ദക്ഷിണകൊറിയയുടെ നാം ഹീ കിമ്മിനെ ടെക്‌നിക്കല്‍ നോക്കൗട്ടിലൂടെ തറപറ്റിച്ചാണ് റിതു തന്റെ അരങ്ങേറ്റം ആഘോഷിച്ചത്.

മത്സരം തുടങ്ങി ആദ്യ നിമിഷങ്ങളില്‍ തന്നെ റിതുവിന് മേല്‍ക്കൈ നേടാനായി. ആ ആധിപത്യം തുടര്‍ന്നതോടെ ഫലം ഇന്ത്യന്‍ താരത്തിന് അനുകൂലമായി മാറുകയായിരുന്നു. വെറും മൂന്ന് മിനുറ്റും 40 സെക്കന്‍ഡും മാത്രമെടുത്താണ് റിതു എതിരാളിയെ പരാജയപ്പെടുത്തിയത്.

ഇന്ത്യയ്ക്ക് നിരവധി മെഡലുകള്‍ നേടി തന്നെ ഫോഘട്ട് കുടുംബത്തില്‍ നിന്നുമുള്ള റിതു 2016 ലെ കോമണ്‍വെല്‍ത്ത് ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേതാവുമാണ്. വിജയത്തിന് പിന്നാലെ താരം തന്റെ കുടുംബത്തിനും സഹോദരിമാര്‍ക്കും നന്ദി പറഞ്ഞു. അവര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് തനിക്ക് പ്രചോദനമായതെന്ന് 25 കാരിയായ റിതു ഫോഘട്ട് പറഞ്ഞു.

ഇപ്പോള്‍ തനിക്ക് മുന്നില്‍ ഒരു ലക്ഷ്യം മാത്രമാണ് ബാക്കിയുള്ളതെന്നും അത് വണ്‍ ആറ്റംവെയ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പ് നേടുക എന്നതാണെന്നും താരം വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി കിരീടം നേടണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ റിതു അതിനാലാണ് താന്‍ എ.ആര്‍.റഹ്മാന്റെ വന്ദേമാതരം തന്റെ വാക്ക് ഔട്ട് ഗാനമായി തിരഞ്ഞെടുത്തതെന്നും പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ritu phogat earns dominant win in mma debut317185

Next Story
കായികമേളയുടെ ആദ്യ ദിനം പാലക്കാട് മുന്നില്‍; മൂന്ന് മീറ്റ് റെക്കോര്‍ഡ്
The moderation of comments is automated and not cleared manually by malayalam.indianexpress.com