പിറന്നാളാഘോഷിച്ച് രോഹിത് ശര്‍മ്മ; മനം കവര്‍ന്ന് ഭാര്യ റിതികയുടെ സന്ദേശം

2015 ഡിസംബര്‍ 13 നാണ് രോഹിത് തന്റെ ബാല്യകാല സുഹൃത്ത് കൂടിയായ റിതികയെ വിവാഹം ചെയ്യുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓപ്പണറും മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനുമായ രോഹിത് ശര്‍മ്മയ്ക്ക് 31-ാം പിറന്നാള്‍. പ്രിയപ്പെട്ടവരുടെ ഇടയില്‍ ‘ഹിറ്റ്മാന്‍’ എന്നറിയപ്പെടുന്ന രോഹിത്തിന്റെ പിറന്നാള്‍ ദിനം സോഷ്യല്‍ മീഡിയ ആഘോഷമാക്കി തീര്‍ത്തപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും മധുരമുള്ളതും മറ്റ് സന്ദേശങ്ങളില്‍ നിന്നുമെല്ലാം വേറിട്ട് നിന്നതും ഭാര്യ റിതികയുടെ പിറന്നാള്‍ സന്ദേശമാണ്.

ഈ സുന്ദര നിമിഷത്തില്‍ രോഹിതിന്റെ പ്രിയ പത്‌നിയുടെ പിറന്നാള്‍ സന്ദേശം ഇപ്രകാരമായിരുന്നു.”ലോകത്തിലെ എന്റെ പ്രിയപ്പെട്ട വ്യക്തിയായ രോഹിതിന് ഏറ്റവും സന്തോഷകരമായ ജന്മദിനാശംസകള്‍, ലോകം ചുറ്റാനും നോര്‍ത്തേണ്‍ ലൈറ്റുകള്‍ കാണാനും എല്ലാം കൂടെയുളളവന്‍,”

ബ്രിട്ടീഷ്-ഇന്ത്യന്‍ മോഡലായ സോഫിയയും രോഹിത് ശര്‍മയും 2012 മുതല്‍ ഡേറ്റിങ്ങിലായിരുന്നു. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. ഇതിനുശേഷം 2015 ഡിസംബര്‍ 13 നാണ് രോഹിത് തന്റെ ബാല്യകാല സുഹൃത്ത് കൂടിയായ റിതികയെ വിവാഹം ചെയ്യുന്നത്.

രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ മൂന്നു തവണ ഡബിള്‍ സെഞ്ചുറി നേടിയ ഒരേയൊരു കളിക്കാരനാണ് രോഹിത്. ഏകദിന ക്രിക്കറ്റില്‍ ഉയര്‍ന്ന സ്കോര്‍ ആയ 264 റണ്‍സ് രോഹിത് നോടി.

മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റായ രോഹിത് 11-ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തിരക്കിലാണ്. ഇതുവരെ ഏഴ് കളികളില്‍ രണ്ട് കളികള്‍ മാത്രമേ ഇവര്‍ ജയിച്ചിട്ടുള്ളൂ. പക്ഷേ മുംബൈ ഇന്ത്യന്‍സിനെ എഴുതി തള്ളാന്‍ പറ്റില്ല. കാരണം 2015 ലും ഇവര്‍ ഏഴ് കളികളില്‍ രണ്ട് കളികള്‍ മാത്രമേ ജയിച്ചിട്ടുള്ളൂ എങ്കിലും തുടര്‍ന്നുള്ള കളികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് അവസാനം കിരീടം നേടിയത് ഇവര്‍ തന്നെയാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ritikas birthday message to hushand rohit sharma

Next Story
ആർസിബിയെ തോൽവിയിലേക്ക് നയിച്ചത് കൈവിട്ട ക്യാച്ച്; ടീം അംഗങ്ങളോടുളള രോഷം മറച്ചുവയ്ക്കാതെ വിരാട് കോഹ്‌ലി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express