Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

‘കുട്ടിക്കുറുമ്പൻ’; ടീം ഒഫീഷ്യലിന്റെ ചെവിക്ക് പിടിച്ച് ഋഷഭ് പന്ത്

എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഉമേഷ് യാദവ് ഉൾപ്പെടെയുള്ള താരങ്ങൾ നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം

Rishabh pant, funny video, india vs australia,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
ഋഷഭ് പന്ത്

ടെസ്റ്റ് പരമ്പരയിൽ കളിക്കുന്ന ഇന്ത്യൻ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമാണ് വിക്കറ്റ് കീപ്പർ കൂടിയായ ഋഷഭ് പന്ത്. മൈതാനത്ത് ചെറുപ്പത്തിന്രെ എല്ല കുറുമ്പും താരം കാണിക്കുന്നുമുണ്ട്. എതിർ ടീം അംഗങ്ങളെ ട്രോളിയും പരിഹസിച്ചും, ഇന്ത്യൻ ടീമിനെ നിരന്തരം പ്രോത്സാഹിപ്പിച്ചുമെല്ലാം താരം മൈതാനത്ത് അങ്ങനെ നിറഞ്ഞ് നിൽക്കും.

പെർത്ത് ടെസ്റ്റിനിടയിലും സമാനമായ സംഭവമുണ്ടായി. എന്നാൽ ഇക്കുറി ലക്ഷ്യം താരങ്ങളല്ല, ഇന്ത്യൻ ടീമിന്റെ ഫിസിയോ പാട്രിക് ഫർഹാട്ടായിരുന്നു പന്തിന്റെ കുട്ടികളിയുടെ ഇര. ഡ്രിങ്ക്സ് ബ്രേക്കിനായി മത്സരം പിരിഞ്ഞപ്പോൾ താരങ്ങളുടെ അടുത്തേക്ക് പാട്രിക്കും എത്തുകയായിരുന്നു.

ഈ സമയം പാട്രിക്കിന്റെ ഇരു ചെവികളിലും പിടിച്ച പന്ത് താരങ്ങൾക്കിടയിൽ ചിരിപടർത്തി. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഉമേഷ് യാദവ് ഉൾപ്പെടെയുള്ള താരങ്ങൾ നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം.

സ്ലെഡ്ജിങ്ങില്‍ സാക്ഷാല്‍ ഓസ്ട്രേലിയക്കാരെ തന്നെ വെല്ലുവിളിക്കുന്ന കാഴ്ച അഡ്‌ലെയ്ഡ് നടന്ന ആദ്യ ടെസ്റ്റിലെ ഏറ്റവും ആവേശകരമായ കാഴ്ചകളിലൊന്നായിരുന്നു. ഓസീസ് താരം പാറ്റ് കമ്മിന്‍സിനെതിരെയായിരുന്നു പന്തിന്‍റെ സ്ലെഡ്ജിങ്. കമ്മിന്‍സിനെതിരെ അശ്വിന്‍ എറിഞ്ഞ ഓവറുകളിലൊന്നായിരുന്നു പന്ത് വിക്കറ്റിന് പിന്നില്‍ നിന്നും കമ്മിന്‍സിനെ തുടർച്ചയായി സ്ലെഡ്ജ് ചെയ്തത്.

“എന്താ ഷോട്ടുകള്‍ കളിക്കുന്നില്ലേ പാറ്റി, ഇവിടെ കളിക്കാന്‍ ബുദ്ധിമുട്ടാണ്, കുറച്ച് സിക്സ് അടിക്കൂ പാറ്റി” തുടങ്ങിയ പ്രയോഗങ്ങള്‍ പന്ത് നടത്തുന്നത് വീഡിയോകളില്‍ നിന്നും വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rishabh pant with indian physio

Next Story
ഹര്‍ഭജന്‍ തന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞെന്ന് സൈമണ്ട്‌സ്, എപ്പോഴെന്ന് ഭാജി; മങ്കി ഗേറ്റ് വിവാദം വീണ്ടും
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express