ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് മികച്ച പ്രകടനമാണ് അരങ്ങേറ്റ വർഷം തന്നെ പുറത്തെടുത്തത്. ധോണിയുടെ പിൻഗാമിയായി എത്തിയ പന്തിനെ മറ്റൊരു ഗിൽക്രിസ്റ്റായിട്ടാണ് ക്രിക്കറ്റ് ലോകത്തെ പല പ്രമുഖരും കാണുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റിന് കാവൽ നിൽക്കുക ഇനി ഈ യുവതാരം തന്നെയാകുമെന്ന കാര്യത്തിൽ സംശയമില്ല. ടെസ്റ്റിൽ മാത്രമല്ല ഏകദിനത്തിലും, 2019ൽ നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും താരം ഉണ്ടാകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

Also Read: ചരിത്രനേട്ടത്തിന് പിന്നാലെ ബുംറയെ ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കി

ഏകദിനത്തിലും ധോണിക്ക് പകരക്കാരനെ കണ്ടെത്തേണ്ട സമയം അടുത്തിരിക്കുന്ന സാഹചര്യത്തിൽ പന്ത് തന്നെയാണ് ഇന്ത്യൻ സെലക്ടർമാർക്ക് മുന്നിലുള്ള ആദ്യ പരിഗണന. ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം പന്ത് ഇന്ത്യയിലേക്ക് മടങ്ങിയെത്തുമ്പോൾ ധോണി ന്യൂസിലൻഡ് പര്യടനത്തിനുള്ളിൽ ടീമിൽ കളിക്കും. പന്തിനെ തിരിച്ച് വിളിക്കാൻ കാരണം ജോലിഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണെന്ന് മുഖ്യ സെലക്ടർ എം.എസ്.കെ.പ്രസാദ് പറഞ്ഞു.

Also Read: മുന്‍ഗാമിയെ വെല്ലുന്ന പിന്‍ഗാമി; ധോണിയെ മറി കടന്ന് പന്തിന് ചരിത്രനേട്ടം

“ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് പന്തിനെയും പരിഗണിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. അന്തിമ പട്ടികയിലുള്ള മൂന്ന് വിക്കറ്റ് കീപ്പർമാരും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ലോകകപ്പ് പദ്ധതികളുടെ ഭാഗം തന്നെയാണ് പന്തും,” എം.എസ്.കെ.പ്രസാദ് പറഞ്ഞു.

Also Read: ലോകത്തെ ഏറ്റവും മികച്ച പേസ് നിരയാണ് ഇന്ത്യയുടേത്; ഓസിസ് നായകൻ ടിം പെയ്ൻ

മറ്റ് താരങ്ങൾക്ക് വിശ്രമം ലഭിക്കുന്നത് പോലെ തന്നെയാണ് പന്തിനുമെന്നും, ടി20 മത്സരങ്ങളും നാല് പ്രധാന ടെസ്റ്റുകളും കളിച്ചത് കൊണ്ടാണ് വിശ്രമം അനുവദിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ചില പോരായ്മകൾ താരത്തിനുണ്ടെന്നും അത് മറികടന്ന പന്ത് ശക്തമായി തിരിച്ചുവരുമെന്നും എം.എസ്.കെ.പ്രസാദ് കൂട്ടിച്ചേർത്തു.

Also Read: കഴിഞ്ഞ വർഷത്തെ ‘തോൽവി’ ഏകദിനം ടീം; ധോണി നായകൻ, ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

ടെസ്റ്റ് ക്രിക്കറ്റിൽ ഗംഭീര തുടക്കമാണ് പന്തിന് ലഭിച്ചത്. 2018ൽ ഇന്ത്യൻ ടീമിന്റെ ഭാഗമായ പന്ത് ഇതുവരെ കളിച്ച 9 മത്സരങ്ങളിൽ നിന്ന് തന്നെ രണ്ട് സെഞ്ചുറികൾ തികച്ചുകഴിഞ്ഞു. റൺശരാശരി 50ലും അധികം നിലനിർത്തുന്നുമുണ്ട് താരം. ഏഷ്യക്ക് പുറത്ത് രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് ഉൾപ്പടെ നിരവധി റെക്കോർഡുകളാണ് ഇതിനോടകം തിരുത്തിയെഴുതിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ