Latest News
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

പെയ്‌നിന്റെ കുഞ്ഞിനെ കൈയ്യിലെടുത്ത് പന്ത്; ഓസീസ് നായകന്റെ മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പമുള്ള ഫോട്ടോ വൈറല്‍

ടിം പെയ്‌ന്റെ ഭാര്യ ബോണി പെയ്ന്‍ ആണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്

rishabh pant, tim paine, babysitter, ind vs aus, team india, ie malayalam, ഋഷഭ് പന്ത്, ടിം പെയ്ന്‍, ബേബിസിറ്റർ, ഇന്ത്യ, ഓസ്ട്രേലിയ, ഐഇ മലയാളം

സിഡ്‌നി: മെല്‍ബണ്‍ ടെസ്റ്റിലെ ശ്രദ്ധാകേന്ദ്രം ആരായിരുന്നു? മാന്‍ ഓഫ് ദ മാച്ച് നേടിയ ജസ്പ്രീത് ബുംറയോ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയോ മായങ്ക് അഗര്‍വാളോ അല്ല, അത് ഋഷഭ് പന്തായിരുന്നു എന്ന് പറഞ്ഞാല്‍ ഒട്ടും അത്ഭുതപ്പെടുത്തുന്നതാകില്ല. വിക്കറ്റിന് മുന്നിലെ പ്രകടനം കൊണ്ടല്ലെന്ന് മാത്രം. വിക്കറ്റിന് പിന്നില്‍ നിന്നു കൊണ്ട് ഓസ്‌ട്രേലിയയെ അവരുടെ രീതിയില്‍ തന്നെ നേരിടുന്ന പന്ത് മെല്‍ബണ്‍ ടെസ്റ്റിന്റെ ആവേശക്കാഴ്ച തന്നെയായിരുന്നു.

പന്തും ഓസീസ് നായകന്‍ ടിം പെയ്‌നും തമ്മിലുള്ള വാക്പോര് മൂന്നാം ടെസ്റ്റിലെ ഏറ്റവും ആവേശകരമായ കാഴ്ചകളിലൊന്നായിരുന്നു. ഇപ്പോഴിതാ ആ പോരിനെ വേറൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് പന്ത്. കളിക്കിടെ പന്തിനെ കളിയാക്കാന്‍ ടിം പെയ്ന്‍ പന്തിനോട് തന്റെ മക്കളെ നോക്കാന്‍ വരുമോ എന്ന് ചോദിച്ചിരുന്നു. എം.എസ്.ധോണി ഏകദിന ടീമിലേക്ക് മടങ്ങി വന്നതിനെ തുടര്‍ന്നായിരുന്നു പെയ്‌ന്റെ ചോദ്യം. പന്തിനെ കളിയാക്കുകയായിരുന്നു ലക്ഷ്യം.

പെയ്‌ന്റെ വാക്കുകള്‍ പന്തങ്ങ് അക്ഷരാര്‍ത്ഥത്തിലെടുത്തിരിക്കുകയാണ്. പെയ്‌നിന്റെ വെല്ലുവിളി ഏറ്റെടുത്ത പന്ത് ഓസീസ് നായകന്റെ മക്കളെ എടുത്തു നില്‍ക്കുന്ന ഫോട്ടോയിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പെയ്‌ന്റെ ഭാര്യയും ഒപ്പമുണ്ട്. ടിം പെയ്‌നിന്റെ ഭാര്യ ബോണി പെയ്ന്‍ ആണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ബെസ്റ്റ് ബേബി സിറ്റര്‍’ എന്ന ക്യാപ്ഷനോടെയാണ് പന്ത് കുഞ്ഞിനെ എടുത്തു നില്‍ക്കുന്ന ചിത്രം ബോണി പോസ്റ്റ് ചെയ്തിരിക്കുന്നത്.

കളിക്കിടെയുണ്ടാകുന്ന വാക്പോരുകളും തമ്മിലടികളും എല്ലാം മൈതാനത്തിന് പുറത്തേക്ക് വരാറില്ലെന്നും പുറത്ത് എല്ലാവരും നല്ല സുഹൃത്തുക്കളാണെന്നും തെളിയിക്കുന്നതാണ് ഈ ചിത്രം. പോസ്റ്റ് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rishabh pant turns babysitter for pains kids

Next Story
കോഹ്‌ലി-പെയ്ൻ ടീമിന് ന്യൂ ഇയർ വിരുന്നൊരുക്കി ഓസ്ട്രേലിയൻ പ്രധാനമന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express