Latest News

‘ഇയാളിത് എന്തിനുള്ള പുറപ്പാടാണ്?’; വിരാട് പന്തെടുത്തത് കണ്ട പന്തിന്റെ ചോദ്യം

വിരാട് പന്തുമായി ബോളിങ്ങിന് എത്തിയത് ക്രിക്കറ്റ് ആരാധകരെ പോലെ തന്നെ കളിക്കാരേയും ആദ്യമൊന്ന് അത്ഭുതപ്പെടുത്തിയിരുന്നു

വിരാട് കോഹ്‌ലിയുടെ പന്തേറ് പോയ ദിവസത്തെ ക്രിക്കറ്റ് ലോകത്തെ വൈറല്‍ കാഴ്ചയായിരുന്നു. ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിലായിരുന്നു വിരാട് ബോള്‍ ചെയ്തത്. സെഞ്ചുറി നേടിയ ഓസീസ് താരത്തെ പുറത്താക്കുകയും ചെയ്തു വിരാട്.

വിരാട് പന്തുമായി ബോളിങ്ങിന് എത്തിയത് ക്രിക്കറ്റ് ആരാധകരെ പോലെ തന്നെ കളിക്കാരേയും ആദ്യമൊന്ന് അത്ഭുതപ്പെടുത്തിയിരുന്നു. നാളുകളായി വിരാട് പന്തെറിഞ്ഞിട്ട് എന്നതും വിരാട് പന്തില്‍ മികവ് തെളിയിച്ചിട്ടില്ലെന്നതും ഇതിന് കാരണമായി. വിരാടിനെ ബോളറുടെ റോളില്‍ കണ്ട ഋഷഭ് പന്തിന്റെ അത്ഭുതവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കോഹ്‌ലി സ്പിന്നാണോ പേസാണോ എറിയുന്നതെന്ന് പന്ത് ചോദിക്കുന്നത് ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്ത് വിട്ട വീഡിയോയില്‍ ഉണ്ട്. വിരാട് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് പന്ത് ചോദിക്കുന്നതായി കമന്റേറ്റര്‍മാര്‍ പറയുന്നതായി വീഡിയോയില്‍ കാണാം.

ബോളര്‍മാര്‍ ക്ഷീണിക്കുന്നത് കണ്ടതോടെയാണ് വിരാട് സ്വയം പന്തെറിയാന്‍ തീരുമാനിച്ചത്. ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ ഹാരി നെയില്‍സനിന്റെ വിക്കറ്റാണ് കോഹ്‌ലി വീഴ്ത്തിയത്. ഉമേഷ് യാദവിന്റെ ക്യാച്ചിലൂടെയാണ് ഹാരി പുറത്തായത്. വിക്കറ്റ് വീണപ്പോള്‍ കോഹ്‌ലിക്ക് അത് വിശ്വസിക്കാനായില്ല. വാ പൊത്തി കോഹ്‌ലി കുറേ നേരം ചിരിച്ചു. അതിനുശേഷം വിക്കറ്റ് ആഘോഷിച്ചു.

രാജ്യാന്തര ഏകദിനത്തില്‍ കോഹ്‌ലിയുടെ പേരില്‍ എട്ടു വിക്കറ്റുകളാണുളളത്. 2016 ല്‍ വിന്‍ഡീസിനെതിരായ ടി ട്വന്റി മത്സരത്തിലായിരുന്നു കോഹ്‌ലിയുടെ അവസാന വിക്കറ്റ് നേട്ടം.

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബര്‍ 6ന് ഓവലില്‍ നടക്കും. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 14ന് പെര്‍ത്തിലാണ്. ഡിസംബര്‍ 26ന് മെല്‍ബണില്‍ മൂന്നാം ടെസ്റ്റും, പുതുവര്‍ഷത്തില്‍ ജനുവരി മൂന്നിന് ഡിഡ്നിയില്‍ അവസാന മത്സരവും അരങ്ങേറും. അതിന് ശേഷം മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പരയും ഇന്ത്യ ഓസ്ട്രേലിയയില്‍ കളിക്കും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rishabh pant surprised with kohlis decision to bowl

Next Story
Uppum Mulakum: ലെച്ചുവിന്റെ കുട്ടിക്കാല ഫോട്ടോ കണ്ടവര്‍ ചോദിക്കുന്നു, ഇത് പാറുക്കുട്ടിയല്ലേ?
The moderation of comments is automated and not cleared manually by malayalam.indianexpress.com