Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

‘എന്റെ സന്തോഷം നീയാണ്,’ കാമുകിയുടെ ചിത്രം പങ്കുവച്ച് റിഷഭ് പന്ത്

ഇൻസ്റ്റഗ്രാമിൽ തന്റെ അടുത്ത സുഹൃത്തും കാമുകിയുമായ പെൺകുട്ടിയുടെ ചിത്രം പങ്കുവച്ചാണ് പന്ത് തന്റെ സന്തോഷത്തിനു പിന്നിലെ കാരണമെന്തെന്ന് വെളിപ്പെടുത്തിയത്

ഓസ്ട്രേലിയൻ പര്യടനത്തിൽ റിഷഭ് പന്ത് കരിയറിലെ മികച്ച ഫോം ആണ് പുറത്തെടുത്തത്. സിഡ്നി ടെസ്റ്റിൽ സെഞ്ചുറി തികച്ച പന്ത് ഓസ്ട്രേലിയയിൽ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടവും സ്വന്തമാക്കി. ഓസ്ട്രേലിയൻ പര്യടനത്തിനുശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ പന്ത് തന്റെ സന്തോഷത്തിനു പിന്നിലെ കാരണമെന്തെന്ന് ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇൻസ്റ്റഗ്രാമിൽ തന്റെ അടുത്ത സുഹൃത്തും കാമുകിയുമായ പെൺകുട്ടിയുടെ ചിത്രം പങ്കുവച്ചാണ് പന്ത് തന്റെ സന്തോഷത്തിനു പിന്നിലെ കാരണമെന്തെന്ന് വെളിപ്പെടുത്തിയത്. ”നിന്നെ സന്തോഷിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, കാരണം ഞാൻ സന്തോഷമായിരിക്കുന്നതിന് കാരണം നീയാണ്,” ഇതായിരുന്നു ഫൊട്ടോയ്ക്കൊപ്പം പന്ത് കുറിച്ചത്.

ഇഷ നെയ്ഗി എന്ന പെൺകുട്ടിയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. സംരംഭകയും ഇന്റീരിയർ ഡെക്കർ ഡിസൈനറുമാണ് ഇഷ. പന്ത് പങ്കുവച്ച ചിത്രം ഇഷയും തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്റെ പ്രിയതമനെന്നും എന്റെ ആത്മ സുഹൃത്തെന്നും എന്റെ ജീവിതത്തിലെ പ്രണയമെന്നും പറഞ്ഞാണ് ഇഷ ഫൊട്ടോ ഷെയർ ചെയ്തത്.

ഏഷ്യക്ക് പുറത്ത് ഉയര്‍ന്ന സ്‌കോര്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും പന്ത് സിഡ്നിയിൽ സ്വന്തമാക്കിയിരുന്നു. 1959ല്‍ വിന്‍ഡീസിനെതിരെ മഞ്ജരേക്കര്‍ നേടിയ 118 റണ്‍സായിരുന്നു ഇതിനുമുമ്പുള്ള റെക്കോര്‍ഡ്. ഓസ്‌ട്രേലിയയില്‍ 150 ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായി മാറി ഇതോടെ പന്ത്. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും സെഞ്ചുറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പർ എന്ന നേട്ടവും ഏഴാമത് ഇറങ്ങി സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടവും പന്തിന് മാത്രം സ്വന്തം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rishabh pant so happy share a photo

Next Story
ഇന്ത്യന്‍ ടീം പരിശീലകരായി ഇന്ത്യക്കാര്‍ വരണം: ഐ.എം.വിജയന്‍indian national team, indian football team, football match, asian cup 2019, im vijayan, football player, indian coach, blue tigers, india vs uae, afc asian cup 2019, football match
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express