/indian-express-malayalam/media/media_files/uploads/2018/12/kohli-pant.jpg)
മെല്‍ബണ്‍: ടിം പെയ്‌നും ഋഷഭ് പന്തും തമ്മിലുള്ള വാക്ക് യുദ്ധമാണ് മൂന്നാം ടെസ്റ്റിലെ ആവേശകരമായ കാഴ്ച്ചകളിലൊന്ന്. ഇരുവരും പരസ്പരം നടത്തുന്ന സ്ലെഡ്ജിങ് ആരാധകര്‍ക്ക് ആവേശം പകരുന്നതാണ്. നാളെ എന്തായിരിക്കും നടക്കുക എന്ന ആകാംഷ നല്‍കിയാണ് ഇന്നത്തെ കളി അവസാനിച്ചത് തന്നെ. അതേസമയം, മറ്റൊരു ഓസീസ് താരമായ നഥാന്‍ ലിയോണുമായുള്ള പന്തിന്റെ സംഭാഷണം ചിരി പടര്‍ത്തുന്നതായിരുന്നു.
ലിയോണും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് ഓസ്‌ട്രേലിയയ്ക്കായി പൊരുതി കളിക്കുന്നതിനിടെയായിരുന്നു പന്ത് സ്റ്റമ്പിന് പിന്നില്‍ നിന്നും ലിയോണിനോട് സംസാരിച്ചത്. കളിയുടെ അവസാന മണിക്കൂറിലായിരുന്നു സംഭവം.
''കമോണ്‍ ഗാരി, നിനക്ക് നാളെ വെറുതെ വരേണ്ടി വരരുത്'' എന്നായിരുന്നു പന്ത് പറഞ്ഞത്. ലിയോണിനെ പ്രകോപിപ്പിക്കുകയായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ശ്രമം. എന്നാല്‍ പന്ത് എന്താണ് പറഞ്ഞതെന്ന് ലിയോണിന് മനസിലായില്ല. നീ പറഞ്ഞതെന്താണെന്ന് ലിയോണ്‍ പന്തിനോട് ചോദിച്ചു. പന്ത് തന്റെ വാക്കുകള്‍ വീണ്ടും ആവര്‍ത്തിച്ചു.
''നീ പറയുന്നത് എനിക്ക് മനസിലാകുന്നില്ല, പക്ഷെ എനിക്ക് നിന്നെ ഇഷ്ടമാണ്'' എന്നായിരുന്നു ഇതിന് ലിയോണിന്റെ മറുപടി. ഓസീസ് താരത്തിന്റെ മറുപടിയില്‍ പന്ത് കുഴങ്ങി നില്‍ക്കുന്നത് കണ്ട് ഇന്ത്യന്‍ നായകന്‍ കോഹ്ലി ഇടപെട്ടു.''സംഭവം പുള്ളി ഹൃദയത്തിലേക്ക് എടുത്തെന്നാണ് തോന്നുന്നത്' എന്നായിരുന്നു കോഹ്ലിയുടെ പ്രതികരണം.
‘I can’t understand you bud’ lmao #AUSvIND#Cricket#Australia#India#Lyon#Pantpic.twitter.com/8V4996y0ss
— AJ (@PGFCAlex) December 29, 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.