Latest News

ഡെൽഹിയെ എറിഞ്ഞിട്ടു , റോയൽ ചലഞ്ചേഴ്സിന് ആദ്യ ജയം

ബാംഗ്ലൂരിനായി അർധ സെഞ്ചുറി നേടിയ കേദാർ ജാദവാണ് കളിയിലെ താരം.

ബാംഗ്ലൂർ: സ്വന്തം മൈതാനത്ത് വിരുന്ന് എത്തിയ ഡെൽഹി ഡെയർ ഡെവിൾസിനെ തകർത്ത് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് സീസണിലെ ആദ്യ ജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് എടുത്തത് . വിജയലക്ഷ്യമായ 158 റൺസ് പിന്തുടർന്ന ഡെൽഹിക്ക് പക്ഷെ നിശ്ചിത ഓവറിൽ 142 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. ബാംഗ്ലൂരിനായി അർധ സെഞ്ചുറി നേടിയ കേദാർ ജാദവാണ് കളിയിലെ താരം.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ സ്കോർ 60 കടക്കുന്നതിനിടെ ക്രിസ് ഗെയ്‌ൽ,മന്ദീപ് സിങ്ങ്​, ഷെയ്ൻ വാട്സൺ എന്നിവരുടെ വിക്കറ്റുകൾ ബാംഗ്ലൂരിന് നഷ്ടമായി. 6 റൺസ് എടുത്ത ഗെയ്‌ലിനെ സഞ്ജു സാംസണിന്റെ കൈകളിൽ എത്തിച്ചത് ക്രിസ് മോറിസായിരുന്നു. 12 റൺസ് എടുത്ത മന്ദീപ് സിങ്ങിന്റെ കുറ്റി പിഴുതത് പാറ്റ് കമ്മിൻസായിരുന്നു. അനാവശ്യ ഷോട്ടിനായി കളിച്ച് ഷെയ്ൻ വാട്സണും പുറത്തായതോടെ ബാംഗ്ലൂർ ഒരിക്കൽക്കൂടി തകരുമെന്ന് തോന്നിപ്പിച്ചു. എന്നാൽ തകർത്തടിച്ച കേദാർ ജാദവ് ബാംഗ്ലൂരിനെ മുന്നോട്ട് നയിച്ചു. 37 പന്തിൽ 5 വീതം ഫോറുകളും സിക്സറുകളും പറത്തിയാണ് ജാദവ് 67 റൺസ് എടുത്തത്. ആറാമനായി ബാറ്റ്ചെയ്യാൻ എത്തിയ മലയാളി താരം വിഷ്ണു വിനോദിന് 9 റൺസ് എടുക്കാനെ കഴിഞ്ഞു. ഇതോടെ ബാംഗ്ലൂർ ശരാശരി സ്കോറായ 157 ൽ ഒതുങ്ങി.

ബാംഗ്ലൂരിന്റെ സ്കോർ പിന്തുടർന്ന ഡെൽഹിക്ക് പക്ഷെ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. 18 റൺസ് എടുത്ത ആദിത്യ താരെയെ മടക്കി ടൈമൽ മിൽസാണ് ഡെൽഹിയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. മലയാളി താരങ്ങളായ സഞ്ജു സാംസണ് 13 ഉം, കരുൺ നായർ 4 റൺസും മാത്രമാണ് നേടിയത്. എന്നാൽ ആറാമനായി ഇറങ്ങിയ റിഷാബ് പാണ്ഡ് വെടിക്കെട്ട് ബാറ്റിങ്ങ് കാഴ്ചവെച്ചപ്പോൾ ഡൽഹി വിജയം മണത്തു.അതിവേഗം അർധ സെഞ്ചുറി പിന്നിട്ട പാണ്ഡ് മിന്നും ഫോമിലായിരുന്നു. പക്ഷെ സ്പിന്നർമാർ പന്തെടുത്തതോടെ ഡൽഹി വീണു. 2 വീതം വിക്കറ്റുകൾ നേടി ഇക്ബാൽ അബ്ദുള്ളയും, പവൻ നേഗിയും ഡൽഹിയെ തകർത്തു. 57 റൺസ് എടുത്ത് പാണ്ഡും പുറത്തായതോടെ ഡൽഹി തോൽവി സമ്മതിക്കുകുയായിരുന്നു. പവൻ നേഗിയാണ് പാണ്ഡിന്റെ വിക്കറ്റ് പിഴുതത്.

ബാംഗ്ലൂരിന് മികച്ച സ്കോർ സമ്മാനിച്ച കേദാർ ജാദവാണ് കളിയിലെ താരം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rishabh pant shines others fall as delhi daredevils go down against royal challengers bangalore

Next Story
കോഹ്‌ലി-കേദാർ കൂട്ടുകെട്ടിൽ ഇന്ത്യയ്‌ക്ക് മികച്ച വിജയംvirat kohli, cricket
The moderation of comments is automated and not cleared manually by malayalam.indianexpress.com