/indian-express-malayalam/media/media_files/uploads/2023/08/Iyer-Rahul.jpg)
കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍
പരുക്കില്‍ നിന്ന് മുക്തി നേടി ഇന്ത്യന്‍ ടീമിലേക്ക് കെ എല്‍ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തിയേക്കും. ഇരുവരും ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ ബാറ്റിങ് പരിശീലനം നടത്തുന്ന വീഡിയോ പുറത്തുവന്നു. കാറപകടത്തെ തുടര്‍ന്ന് അക്കാദമിയില്‍ ചികിത്സയില്‍ കഴിയുന്ന റിഷഭ് പന്താണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
രാഹുലിനും ശ്രേയസിനും ഏഷ്യ കപ്പ് ടീമില്‍ ഇടം നേടാനായില്ലെങ്കില്‍ ഏകദിന ലോകകപ്പും നഷ്ടമാകാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഏഷ്യ കപ്പിലായിരിക്കും ഏകദിന ലോകകപ്പിനുള്ള ടീമിനെ ഇന്ത്യ പരീക്ഷിക്കുക. ഓഗസ്റ്റ് 30-ന് ഏഷ്യ കപ്പ് ആരംഭിക്കാനിരിക്കെ ശാരീരിക ക്ഷമത വീണ്ടെടുക്കാത്ത രാഹുലിനും ശ്രേയസിനും പകരക്കാരെ കണ്ടത്തേണ്ട അവസ്ഥയാണ് നിലവില്‍ ടീം മാനേജ്മെന്റിന്.
🚨 KL Rahul & Shreyas Iyer in the midst of a match simulation exercise at the KSCA ‘B’ grounds.
— Deepanshu Thakur (@realdpthakur17) August 14, 2023
🎥: Rishabh Pant/Instagram#KLRahul#ShreyasIyer#AsiaCup2023pic.twitter.com/rDZVfWMpVj
ടീമിലേക്ക് ഇരുവരേയും ഉള്‍പ്പെടുത്തിയാല്‍ തന്നെ എത്രത്തോളം ഫലപ്രാപ്തി ഉണ്ടാകുമെന്ന കാര്യത്തില്‍ കൃത്യമായ ഉത്തരമില്ല. ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് ഇരുവരും വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. കീപ്പിങ്ങിന് പുറമെ മധ്യനിരയില്‍ ബാറ്റിങ്ങിലും തിളങ്ങാന്‍ രാഹുലിനാകുമൊ എന്ന ചോദ്യം നിലനില്‍ക്കുന്നു.
രാഹുലിനും ശ്രേയസിനും ടീമിന് പുറത്താണ് സ്ഥാനമെങ്കില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് അവസരമൊരുങ്ങിയേക്കും. ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടാല്‍ ഏഷ്യ കപ്പിലും ഇന്ത്യ പരീക്ഷണങ്ങള്‍ തുടരേണ്ടതായി വരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us