ബേബിസിറ്റ് പ്രയോഗത്തിലൂടെ വാര്‍ത്തയില്‍ നിറഞ്ഞ താരമാണ് ഇന്ത്യയുടെ ഋഷഭ് പന്ത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ടിം പെയ്ന്‍ നടത്തിയ ബേബിസിറ്റ് പരാമര്‍ശം പിന്നീട് ഋഷഭ് പന്തിനൊപ്പം കൂടി. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയ ഒന്നടങ്കം ഋഷഭ് പന്തിനോട് ചോദിക്കുന്നത് ‘ഇങ്ങനെയാണോ പിള്ളേരെ കളിപ്പിക്കുന്നത്’ എന്നാണ്.

Read More: ‘അവനെ വിളി’; പന്ത് പിഴവ് ആവർത്തിച്ചപ്പോൾ ധോണിയെ വിളിയ്ക്കാൻ കോഹ്‌ലിയോട് ആരാധകർ, വീഡിയോ

ശിഖര്‍ ധവാന്റെ മകന്‍ സൊരാവറിനൊപ്പം കളിക്കുന്ന ഋഭ് പന്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൊരാവറിനോട് ഋഷഭ് പന്ത് കാണിക്കുന്നത് കണ്ട് ക്രിക്കറ്റ് ആരാധകരും ഞെട്ടി പോയി. കുട്ടിയായ സോരാവറിനെ ബലമായി പിടിച്ച് ടവല്‍ കൊണ്ട് കറക്കുകയാണ് ഋഷഭ് പന്ത് ചെയ്തത്. പരിശീലന വേളയിലാണ് ഇത് നടക്കുന്നത്. സൊരാവറിനെ ടവല്‍ കൊണ്ട് വട്ടം ചുറ്റി പലതവണ കറക്കുകയാണ് ഋഷഭ് പന്ത് ചെയ്തത്. പലവട്ടം കുതറി മാറാന്‍ സൊരാവര്‍ ശ്രമിക്കുന്നതായും വീഡിയോയില്‍ കാണാന്‍ സാധിക്കും.

വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഋഷഭ് പന്തിനെ വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തുവന്നത്. കുട്ടികളെ ഇത്ര അപകടകരമായ രീതിയില്‍ കളിപ്പിക്കുന്നതിനെതിരെയാണ് വിമര്‍ശനം.

Read More: ഇനിയും പിന്‍ഗാമിയെന്ന് വിളിക്കണോ? ധോണിയുടെ റെക്കോര്‍ഡ് പൊളിച്ചെഴുതി ഋഷഭ് പന്ത്

ശിഖര്‍ ധവാനും ഋഷഭ് പന്തും ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് ശേഷം സൊരാവറും ഋഷഭ് പന്തും തമ്മില്‍ കളിക്കുന്നതിനിടെയാണ് ഇത് നടക്കുന്നത്. കൊല്‍ക്കത്ത താരങ്ങളും ഇത് കണ്ടുനില്‍ക്കുന്നതായി വീഡിയോയില്‍ കാണാം. മത്സരത്തില്‍ കൊല്‍ക്കത്തയെ ഡല്‍ഹി ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook