ദുബായ്: ഓസ്‌ട്രേലിയയിലെ കന്നി ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ടെസ്റ്റ് റാങ്കിങ്ങില്‍ മുന്നേറ്റം. ചേതേശ്വര്‍ പൂജാര മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ നായകന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. വലിയ മുന്നേറ്റമുണ്ടാക്കിയത് വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ ഋഷഭ് പന്താണ്.

Also Read: ഋഷഭ് പന്ത് ലോകകപ്പ് ടീമിലേക്ക്; സൂചന നൽകി മുഖ്യ സെലക്ടർ

21 സ്ഥാനം മുന്നിലേക്ക് കയറി 17-ാം സ്ഥാനത്താണ് പന്ത് എത്തിയിരിക്കുന്നത്. ഇതോടെ ഏറ്റവും ഉയര്‍ന്ന റാങ്കിങ് നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡില്‍ പന്ത് മുന്‍ താരം ഫാറൂഖ് എൻജിനീയര്‍ക്കൊപ്പമെത്തി. 1973 ലാണ് എൻജിനീയര്‍ 17-ാം സ്ഥാനത്തെത്തിയത്. ഇതോടെ പന്ത് പിന്നിലാക്കിയത് മുന്‍ നായകന്‍ എം.എസ്.ധോണിയെയാണ്. ധോണിയുടെ ഉയര്‍ന്ന ടെസ്റ്റ് റാങ്കിങ് 19 ആണ്.

Also Read: ചരിത്രനേട്ടത്തിന് പിന്നാലെ ബുംറയെ ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കി

ഒമ്പത് ടെസ്റ്റുകള്‍ മാത്രം കളിച്ചാണ് പന്ത് ഇവിടെ വരെ എത്തിയത്. ഓസീസ് പര്യടനത്തിന് മുമ്പ് പന്തിന്റെ സ്ഥാനം 59 ലായിരുന്നു. പരമ്പരയില്‍ ആകെ 350 റണ്‍സാണ് പന്ത് നേടിയത്. 159 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 521 റണ്‍സുമായി പരമ്പരയിലെ താരമായ പൂജാര നാലില്‍ നിന്നുമാണ് മൂന്നിലേക്ക് എത്തിയത്. രണ്ടാം സ്ഥാനത്ത് കിവീസ് നായകന്‍ കെയ്ന്‍ വില്യംസണാണ്.

Also Read: ഒടുവിൽ ഇന്ത്യയുടെ ആറാം നമ്പറിനെ നിർദ്ദേശിച്ച് ഗവാസ്കറും

ടീം റാങ്കിങ്ങില്‍ ഇന്ത്യ 116 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 108 പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്താണ്. ഇന്ത്യക്കെതിരായ പരന്പര തോറ്റതോടെ ഒരു പോയിന്റ് നഷ്ടമായെങ്കിലും ഓസ്‌ട്രേലിയ അഞ്ചാം സ്ഥാനം നിലനിര്‍ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook