വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. റിഷഭ് പന്ത്, ദിനേശ് കാർത്തിക്ക്, കുൽദീപ് യാദവ് എന്നിവർ വിരാട് കോഹ്‌ലി നയിക്കുന്ന ടീമിൽ ഇടം നേടി. എന്നാൽ രോഹിത് ശർമ്മയും ജസ്‌പ്രീത് ബുംറയും വെസ്റ്റ് ഇൻഡീസിനെതിരായ പര്യടനത്തിനുളള ടീമിലില്ല.

അഞ്ച് ഏകദിനവും ഒരു ട്വിന്റി 20 മത്സരവുമാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരെ കളിക്കുക. വിരാട് കോഹ്‌ലിയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ജൂൺ 23 മുതലാണ് ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം തുടങ്ങുന്നത്.മഹേന്ദ്ര സിംങ്ങ് ധോണി,യുവരാജ് സിംങ്ങ്, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തി. ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ആർ.അശ്വിൻ എന്നിവരും ടീമിലുണ്ട്. കേദാർ ജാദവും ജഡേജയും ഇന്ത്യൻ ടീമിൽ ഇടം നേടി.

പര്യടനത്തിനുളള ടീം ഇന്ത്യൻ ടീം അംഗങ്ങൾ: വിരാട് കോഹ്‌ലി(ക്യാപ്‌റ്റൻ), ശിഖർ ധവാൻ,റിഷഭ് പന്ത്, അജിൻക്യ രഹാനെ, മഹേന്ദ്ര സിംങ്ങ് ധോണി,യുവരാജ് സിംങ്ങ്, കേദാർ ജാദവ്,ഹാർദ്ദിക്ക് പാണ്ഡെ, ആർ. അശ്വിൻ,രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്,ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, ദിനേശ് കാർത്തിക്ക്

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ