ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ദേഷ്യം പേടിയാണെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്. കളിക്കളത്തിലെ വിരാടിന്റെ വികാരപ്രകടനത്തെ കുറിച്ച് പല അഭിപ്രായവും ഇതിന് മുമ്പ് ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും പന്തിന്റെ രസകരമായ പ്രതികരണം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്.

”എനിക്കാരേയും പേടിയില്ല, പക്ഷെ വിരാട് ഭായിയുടെ ദേഷ്യം പേടിയാണ്. പക്ഷെ, എല്ലാം കറക്ടായിട്ടാണ് ചെയ്യുന്നത് എങ്കില്‍ തെറ്റ് ചെയ്യുമ്പോള്‍ ദേഷ്യപ്പെടുന്നത് നല്ലതാണ്. തെറ്റുകളില്‍ നിന്നല്ലേ പഠിക്കാനാകൂ”. ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്ത് വിട്ട വീഡിയോയിലായിരുന്നു പന്തിന്റെ വെളിപ്പെടുത്തല്‍.

എംഎസ് ധോണിയുടെ പിന്‍ഗാമിയായി പരിഗണിക്കപ്പെടുന്ന താരമാണ് ഋഷഭ് പന്ത്. വിരാട് കോഹ്ലിയുടെ വിശ്വാസവും പന്തിന് സമ്പാദിക്കാനായിട്ടുണ്ട്. ലഭിച്ച അവസരങ്ങളെല്ലാം ഉപയോഗിക്കാന്‍ പക്ഷെ പന്തിന് സാധിച്ചിട്ടില്ലെന്നതും വസ്തുതയാണ്.

കഴിഞ്ഞ ഓസീസ് പരമ്പരയില്‍ ധോണിയെ അനുകരിച്ച് സ്റ്റമ്പിങിന് ശ്രമിച്ച പന്തിന് പിഴവ് സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്ന് പന്തിനോട് കോഹ്ലി മൈതാനത്തു വച്ചു തന്നെ ചൂടാവുകയും ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ