ക്യാപ്റ്റൻ എന്ന നിലയിലുള്ള തന്റെ ആദ്യ മത്സരത്തിൽ ടീമിനെ ശാന്തമായും നല്ല രീതിയിൽ സമന്വയിപ്പിച്ചുമാണ് യുവതാരം റിഷഭ് പന്ത് ഡൽഹി കാപിറ്റൽസിനെ നയിച്ചതെന്ന് ടീമിന്റെ ഓപ്പണറും പരിചയ സമ്പന്നനായ ക്രിക്കറ്റ് താരവുമായ ശിഖർ ധവാൻ. ഈ സീസണിലെ ഐപിഎല്ലിൽ ചെന്നൈയെ തോൽപിച്ചുള്ള ഡൽഹിയുടെ വിജയത്തുടക്കത്തിന് പിറകെയാണ് ധവാൻ ഇക്കാര്യം പറഞ്ഞത്.
ഡൽഹി ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യർക്ക് അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റതിനെത്തുടർന്ന് ഐപിഎല്ലിൽ നിന്ന് മാറിനിൽക്കേണ്ടി വന്നതിനാലാണ് റിഷഭ് പന്ത് നായകസ്ഥാനത്തെത്തിയത്. ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷമുള്ള പന്തിന്റെ ആദ്യ മത്സരമായിരുന്നു ചെന്നൈക്കെതിരെ.
Read More: ഡൽഹി ക്യാപിറ്റൽസിന് ശ്രേയസ് അയ്യരുടെ വികാര നിർഭരമായ കുറിപ്പ്
"അവൻ (റിഷഭ് പന്ത്) നന്നായി കളിച്ചു. ഒന്നാമതായി, ടോസ് നേടിയതിൽ സന്തോഷമുണ്ട്. ഇത് ഒരു സ്റ്റിക്കി വിക്കറ്റായിരുന്നു, അതിനാൽ ഞങ്ങൾക്ക് രണ്ടാം ബാറ്റ് ചെയ്യുന്നത് നല്ലതാണ്. അവൻ ശാന്തത പാലിക്കുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്തു, ”മത്സരത്തിനു ശേഷമുള്ള പത്രസമ്മേളനത്തിൽ ധവാൻ പറഞ്ഞു.
"അവൻനല്ല പല മാറ്റങ്ങളും വരുത്തി. ഇത് ക്യാപ്റ്റനെന്ന നിലയിൽ അവന്റെ ആദ്യ മത്സരമായിരുന്നു, അതിനാൽ ഇത് ഇവിടെ നിന്ന് പരിഷ്കരിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവൻ ഇപ്പോൾ ആരംഭിച്ചു, അനുഭവത്തിലൂടെ മുന്നേറും, എനിക്ക് ഉറപ്പുണ്ട്, അവൻ മെച്ചപ്പെടും," ധവാൻ പറഞ്ഞു.
“റിഷഭ് പന്തിന്റെ ഏറ്റവും മികച്ച കാര്യം അദ്ദേഹം ശാന്തനായിരിക്കുക എന്നതാണ്. അവന്റെ മന സാന്നിധ്യം വളരെ നല്ലതാണ്, അത് വളരെ നല്ല കാര്യമാണ്," ധവാൻ പറഞ്ഞു.
Read More: 'സേവ് ദി റൈനോ' ക്യാമ്പയിനുമായി രോഹിത് ശർമ്മ; ആദ്യ മത്സരത്തിൽ വ്യത്യസ്തതയുമായി താരം
സീനിയർ കളിക്കാരനെന്ന നിലയിൽ പന്തിന് അദ്ദേഹം ഉപദേശം നൽകുന്നുണ്ടോയെന്ന ചോദ്യത്തിനും ധവാൻ മറുപടി നൽകി “തീർച്ചയായും ഞാൻ അദ്ദേഹത്തിന് എന്റെ ഉപദേശം നൽകുന്നുണ്ട്. ചെറുപ്പക്കാർ, ബാറ്റിംഗ് ടിപ്പുകളോ നിർദേശമോ ചോദിക്കാൻ എന്റെയടുത്തെത്തുമ്പോഴെല്ലാം ഞാൻ അവരുമായി എന്റെ അറിവ് പങ്കിടുന്നു,” ധവാൻ പറയുന്നു.
ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ധവാൻ 54 പന്തിൽ നിന്ന് 10 ഫോറും രണ്ട് സിക്സറുമടക്കം 85 റൺസ് നേടി. ധവാനും 72 റൺസ് നേടിയ പൃഥ്വി ഷായും ചേർന്നുള്ള കൂട്ടുകെട്ട് 138 റൺസ് നേടി. ചെന്നൈയുടെ189 റൺസ് വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കേയാണ് ഡൽഹി മറികടന്നത്. ഏപ്രിൽ 15 ന് രാജസ്ഥാൻ റോയൽസുമായി മുംബൈയിലാണ് ഡൽഹിയുടെ അടുത്ത മത്സരം.
ക്യാപ്റ്റൻ എന്ന നിലയിലുള്ള റിഷഭ് പന്തിന്റെ പ്രകടനം; അഭിപ്രായങ്ങൾ വ്യക്തമാക്കി ശിഖർ ധവാൻ
"ക്യാപ്റ്റനെന്ന നിലയിൽ അവന്റെ ആദ്യ മത്സരമായിരുന്നു, ഇവിടെ നിന്ന് മാറ്റങ്ങൾ വരുമെന്ന് ഉറപ്പുണ്ട്," ശിഖർ ധവാൻ കൂട്ടിച്ചേർത്തു

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.