ഇന്ത്യയ്ക്ക് തിരിച്ചടിയായി വീണ്ടും പരുക്ക്; രണ്ടാം ഇന്നിങ്സിൽ പന്തിന് പകരം സാഹ വിക്കറ്റ് കീപ്പർ

സിഡ്നിയിൽ മൂന്നാം ദിനം ബാറ്റ് ചെയ്യുന്നതിനിടയിലാണ് താരത്തിന്റെ പരുക്ക് പറ്റുന്നത്

ഓസ്ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് മത്സരങ്ങൾ ആരംഭിച്ചതുമുതൽ ഇന്ത്യയെ വിടതെ കൂടിയിരിക്കുകയാണ് പരുക്ക്. പരുക്കിനെ തുടർന്ന് ഷമിയും ഉമേഷ് യാദവുമെല്ലാം പരമ്പര പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ഇപ്പോഴിത വിക്കറ്റ് കീപ്പർ റിഷഭ് പന്തും പരുക്കിന്റെ പിടിയിലാണ്. സിഡ്നിയിൽ മൂന്നാം ദിനം ബാറ്റ് ചെയ്യുന്നതിനിടയിലാണ് താരത്തിന്റെ പരുക്ക് പറ്റുന്നത്.

ബാറ്റിങ് പൂർത്തിയാക്കിയെങ്കിലും രണ്ടാം ഇന്നിങ്സിൽ പന്ത് കളിക്കുന്നില്ല. മുതിർന്ന വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയാണ് വിക്കറ്റിന് പിന്നിൽ. പന്തിനെ വിദഗ്ധ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റി. മത്സരത്തിന്റെ 85-ാം ഓവറിലായിരുന്നു സംഭവം. ഓസിസ് വൈസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ പന്ത് ഇന്ത്യൻ താരത്തിന്റെ കയ്യിൽ തട്ടുകയായിരുന്നു.

ഉടൻ തന്നെ ഇന്ത്യൻ ഫിസിയോ എത്തി അടിയന്തര ശുശ്രുഷ നൽകിയെങ്കിലും അസഹനിയമായ വേദനായാൽ പന്ത് വിഷമിച്ചു. അധികം വൈകാതെ പന്ത് പുറത്താവുകയും ചെയ്തു. 36 റൺസെടുത്ത പന്തിനെ ഹെയ്സൽവുഡ് വാർണറുടെ കൈകളിൽ എത്തിക്കുകയായിരുന്നു.

അതേസമയം മധ്യനിരയും വാലറ്റവും കളി മറന്നപ്പോൾ ഓസ്ട്രേലിയയ്ക്കെതിരെ ലീഡ് വഴങ്ങി ഇന്ത്യ. മൂന്നാം ദിനം 96 റൺസിന് രണ്ട് വിക്കറ്റെന്ന നിലയിൽ കളി പുനഃരരംഭിച്ച ഇന്ത്യ 244 റൺസിന് പുറത്താവുകയായിരുന്നു. കങ്കാരുക്കൾക്ക് 94 റൺസ് ലീഡ്. അർധസെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലും ചേതേശ്വർ പുജാരയും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rishabh pant injury during india vs australia 3rd test

Next Story
തകർത്തടിച്ച് ലബുഷെയ്ൻ; രണ്ടാം ഇന്നിങ്സിലും ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com