ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നത് പോലെ തന്നെ ഇന്ത്യയുടെ വിക്കറ്റിന് പിന്നിലും എം.എസ്.ധോണി എന്ന കളിക്കാരനുള്ള സ്ഥാനം ക്രിക്കറ്റ് ആരാധകർക്ക് നന്നായി അറിയാവുന്നതാണ്. അതുകൊണ്ട് തന്നെയാണ് കോഹ്ലിക്ക് പകരക്കാരൻ ആരെന്ന ചോദ്യം അത്രമേൽ ആശങ്ക സൃഷ്ടിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ധോണി വിരമിച്ചതിന് ശേഷം വൃദ്ധിമാൻ സാഹ എത്തിയെങ്കിലും പരുക്കുമൂലം വിശ്രമത്തിലാണ്. ഈ സാഹചര്യത്തിലാണ് ഇരുപത്തിയൊന്നുകാരൻ ഋഷഭ് പന്ത് ടീമിലേക്ക് എത്തുന്നത്.
വിക്കറ്റിന് പിന്നിൽ തന്രെ മികച്ച പ്രകടനത്തിലൂടെ ധോണിക്ക് പകരക്കാരൻ താൻ തന്നെയാണെന്ന് ഓരോ മത്സരം കഴിയും തോറും തെളിയിക്കുകയാണ് താരം. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ധോണിയുടെ റെക്കോർഡിനൊപ്പം കയറി പറ്റിയാണ് ഈ യുവതാരം വീണ്ടും വാർത്തകളിൽ നിറയുന്നത്.
ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുത്ത ഇന്ത്യൻ താരമെന്ന ധോണിയുടെ റെക്കോർഡിനൊപ്പമണ് ഇപ്പോൾ പന്തും എത്തിയിരിക്കുന്നത്. ആറ് ക്യാച്ചുകളാണ് പന്ത് സ്വന്തമാക്കിയത്. മുഹമ്മദ് ഷമിയുടെ പന്ത് ഹെയ്സൽവുഡിന്റെ ബാറ്റിൽ തട്ടി പന്തിന്റെ കൈകളിലേക്ക് എത്തിയതോടെയാണ് പന്ത് ആ റോക്കോർഡ് ഇട്ടത്. ന്യൂസിലൻഡിനെതിരെ 2009ലാണ് ധോണി ഈ നേട്ടം കൈവരിച്ചത്.
6 – most catches by an Indian keeper in a Test inns: MS Dhoni at Wellington 2009 and Rishabh Pant today!#AusvInd#AusvsInd
— Mohandas Menon (@mohanstatsman) December 8, 2018
തന്റെ കരിയറിലെ ആറാം ടെസ്റ്റാണ് പന്ത് അഡ്ലെയ്ഡിൽ കളിക്കുന്നത്. ഇതിനോടകം തന്നെ 43.25 റൺശരാശരിയിൽ 346 റൺസും താരം സ്വന്തമാക്കി കഴിഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ഇന്നിങ്സിൽ 25 റൺസും താരം നേടിയിരുന്നു.