സിഡ്‌നി: ഇന്ത്യ-ഓസീസ് പരമ്പരിയിലെ വാര്‍ത്തകളിലെ താരമാണ് ഋഷഭ് പന്ത്. ഓരോ ദിവസവും പന്തിന്റേതായി എന്തെങ്കിലുമൊക്കെ ഉണ്ടാകും. ഇന്നലെ സെഞ്ചുറി അടിച്ച് താരമായ പന്ത് ഇന്ന് തിളങ്ങിയത് കളിക്കിടെയുണ്ടായ രസകരമായൊരു സംഭവം കാരണമാണ്.

ഓസീസ് നായകന്‍ ടിം പെയ്‌നുമായുള്ള പന്തിന്റെ വാക്ക് പോര് പരമ്പരയുടെ തന്നെ ഏറ്റവും ആവേശകരമായ കാഴ്ച്ചകളിലൊന്നായിരുന്നു. പന്തിനെ ബേബി സിറ്റ് ചെയ്യാന്‍ പെയ്ന്‍ ക്ഷണിച്ചതും പന്ത് വെല്ലുവിളി ഏറ്റെടുത്തതുമെല്ലാം സോഷ്യല്‍ മീഡിയ ആഘോഷിച്ചിരിക്കുകയാണ്. ഈ സംഭവവുമായി കണക്ട് ചെയ്യുന്നതാണ് പന്തിന്റെ പുതിയ വൈറല്‍ വീഡിയോ.

Read Also: അമ്മയുടെ പിറന്നാൾ ദിനത്തിൽ പന്തിന് സെഞ്ചുറി മധുരം

കളിക്കിടെ ഇന്ത്യന്‍ താരം ഹനുമ വിഹാരിക്ക് പരുക്കേല്‍ക്കുന്നതും പന്ത് ഓടി അടുത്തെത്തി വിഹാരിയെ താലോലിക്കുന്നതുമാണ് വീഡിയോ. വിഹാരിയെ ബേബി സിറ്റ് ചെയ്യുന്ന പന്തെന്നാണ് വീഡിയോ കണ്ട സോഷ്യല്‍ മീഡിയ പറയുന്നത്. കുല്‍ദീപ് എറിഞ്ഞ പന്ത് ഓസീസ് ബാറ്റ്‌സ്മാന്‍ മാര്‍നസ് ലാബുഷെയ്‌നിന്റെ ബാറ്റില്‍ നിന്നും തൊട്ട് മുന്നില്‍ ഫീല്‍ഡ് ചെയ്തിരുന്ന വിഹാരിയുടെ കാലില്‍ കൊളളുകയായിരുന്നു.

Read Also: ‘ധോണിയുടെ പിൻഗാമി മറ്റൊരു ആദം ഗിൽക്രിസ്റ്റാണ്’; പന്തിനെ കുറിച്ച് പോണ്ടിങ്

പന്ത് കൊണ്ടതും വിഹാരി നിലത്തു വീണു. അപ്പോഴേക്കും ഋഷഭ് പന്ത് ഓടി അരികിലെത്തി വീണു കിടക്കുന്ന വിഹാരിയെ കെട്ടിപ്പിടിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook