Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

സിഡ്നിയിൽ പന്തിന്റെ ‘ബേബി സിറ്റ്’ സ്റ്റെപ്, കലക്കിയെന്ന് ആരാധകർ

ചരിത്ര നേട്ടത്തിനുപിന്നാലെയാണ് ഭാരത് ആർമിയുടെ പാട്ടിനൊത്ത് പന്ത് നൃത്തം വച്ച് ആരാധകരെ ആവേശത്തിലാക്കിയത്.

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഒരിക്കൽക്കൂടി ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. സിഡ്നി ടെസ്റ്റിൽ ചരിത്ര നേട്ടത്തിനുപിന്നാലെയാണ് ഭാരത് ആർമിയുടെ പാട്ടിനൊത്ത് പന്ത് നൃത്തം വച്ച് ആരാധകരെ ആവേശത്തിലാക്കിയത്. ഞങ്ങൾക്ക് പന്തുണ്ടല്ലോ എന്ന ഗാനമാണ് ഭാരത് ആർമി പാടിയത്.

‘സിക്സ് അടിക്കാനും നിങ്ങളുടെ കുഞ്ഞുങ്ങളെ നോക്കാനും പന്തിനാവും, ഞങ്ങൾക്ക് പന്തുണ്ടല്ലോ’ എന്നായിരുന്നു ആരാധകർ പാടിയത്. ഇതിന് അനുയോജ്യമായ നൃത്തച്ചുവടുകളാണ് പന്ത് വച്ചത്. ബേബി സിറ്റ് സ്റ്റെപ് വളരെ മനോഹരമായാണ് പന്ത് ചെയ്തത്.

പന്തും ഓസീസ് നായകന്‍ ടിം പെയ്‌നും തമ്മിലുള്ള വാക്പോരായിരുന്നു മൂന്നാം ടെസ്റ്റിലെ ഏറ്റവും ആവേശകരമായ കാഴ്ചകളിലൊന്ന്. കളിക്കിടെ പന്തിനെ കളിയാക്കാന്‍ ടിം പെയ്ന്‍ പന്തിനോട് തന്റെ മക്കളെ നോക്കാന്‍ വരുമോ എന്ന് ചോദിച്ചിരുന്നു. എം.എസ്.ധോണി ഏകദിന ടീമിലേക്ക് മടങ്ങി വന്നതിനെ തുടര്‍ന്നായിരുന്നു പെയ്‌ന്റെ ചോദ്യം. പന്തിനെ കളിയാക്കുകയായിരുന്നു ലക്ഷ്യം.

Read: പെയ്‌നിന്റെ കുഞ്ഞിനെ കൈയ്യിലെടുത്ത് പന്ത്; ഓസീസ് നായകന്റെ മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പമുള്ള ഫോട്ടോ വൈറല്‍

പെയ്‌നിന്റെ വെല്ലുവിളി ഏറ്റെടുത്ത പന്ത് ഓസീസ് നായകന്റെ മക്കളെ എടുത്തു നില്‍ക്കുന്ന ഫോട്ടോയിലൂടെ ആരാധകരെ ഞെട്ടിച്ചു. പെയ്‌ന്റെ ഭാര്യയും ഒപ്പമുണ്ട്. ടിം പെയ്‌നിന്റെ ഭാര്യ ബോണി പെയ്ന്‍ ആണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ‘ബെസ്റ്റ് ബേബി സിറ്റര്‍’ എന്ന ക്യാപ്ഷനോടെയാണ് പന്ത് കുഞ്ഞിനെ എടുത്തു നില്‍ക്കുന്ന ചിത്രം ബോണി പോസ്റ്റ് ചെയ്തത്.

സിഡ്നി ടെസ്റ്റിൽ 159 റൺസാണ് പന്ത് നേടിയത്. ഓസ്ട്രേലിയയിൽ ഏഴു ഇന്നിങ്സുകളിൽനിന്നായി 350 റൺസാണ് പന്ത് സ്വന്തം അക്കൗണ്ടിലേക്ക് എഴുതി ചേർത്തത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rishabh pant dances on babysitting song

Next Story
ഋഷഭ് പന്ത് ലോകകപ്പ് ടീമിലേക്ക്; സൂചന നൽകി മുഖ്യ സെലക്‌ടർindia, cricket, rishabh pant, msk prasad, world cup, cricket world cup, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com