scorecardresearch

കാത്തിരുന്ന നിമിഷം; കാറപകടത്തിന് ശേഷം ആദ്യമായി ബാറ്റ് ചെയ്ത് പന്ത്, വീഡിയോ

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പന്ത് നിലവില്‍

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പന്ത് നിലവില്‍

author-image
Hari
New Update
Pant | Cricket | News

Photo: Screengrab

കാറപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇന്ത്യന്‍ താരം റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. താരം ബാറ്റിങ് പരിശീലനം നടത്തുന്ന വീഡിയോ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

Advertisment

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പന്ത് നിലവില്‍. ഡല്‍ഹിയുടെ സഹഉടമകളായ ജെ എസ് ഡബ്ല്യു ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തില്‍ കഴിഞ്ഞ ദിവസം പന്ത് പങ്കെടുത്തിരുന്നു.

“നിങ്ങൾ വളരുമ്പോള്‍, നിങ്ങൾ ഗെയിമിനെ സ്നേഹിക്കുന്നത് നിർത്തും. കാരണം, ഇവിടെ സമ്മർദ്ദം വളരെ കൂടുതലാണ്. ജീവിതത്തിൽ മികവ് പുലർത്താനും മറ്റ് കാര്യങ്ങള്‍ ചെയ്യാനും നിങ്ങൾ ആഗ്രഹിക്കുന്നു, ചടങ്ങില്‍ പന്ത് പറഞ്ഞു.

എന്നാല്‍ ജീവിതം ആസ്വദിക്കാന്‍ മറക്കരുതെന്നും പന്ത് ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ ഡിസംബറിലാണ് ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവെയിലെ ഡിവൈഡറില്‍ പന്ത് സഞ്ചരിച്ച കാര്‍ ഇടിച്ചത് മറിഞ്ഞത്. കാറിന് തീ പിടിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് പുറത്ത് കടക്കാനായതിനാലാണ് പന്തിന് രക്ഷപ്പെടാനായത്.

Advertisment

മുംബൈയില്‍ ഡോ. ഡിന്‍ഷ പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് പന്തിന് ശസ്ത്രക്രിയ നടത്തിയത്.

Rishabh Pant

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: