ബാറ്റ്സ്മാൻ എന്ന നിലയിൽ റിഷഭ് പന്ത് പ്രതിഭാധനനായ അനുഗ്രഹീതനായ താരമാണെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സയ്യിദ് കിർമാനി. എന്നാൽ വിക്കറ്റ് കീപ്പർ എന്ന നിലയിൽ പന്ത് ഇപ്പോഴും ശൈശവാവസ്ഥയിലാണെന്നും കിർാനി പറഞ്ഞു.
കഴിഞ്ഞ മാസം ഓസ്ട്രേലിയയിൽ നടന്ന ഇന്ത്യയുടെ ചരിത്രപരമായ ടെസ്റ്റ് പരമ്പര നേട്ടത്തന്റെ വിജയശില്പികളിൽ ഒരാളായിരുന്നു 23 കാരനായ പന്ത്. ബാറ്റ്സ്മാനെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സ്റ്റമ്പുകൾക്ക് പിന്നിൽ നടത്തിയ മോശം പ്രവർത്തനത്തിന്റെ പേരിൽ പലപ്പോഴും അദ്ദേഹം വിമർശിക്കപ്പെട്ടു.
“റിഷഭ് പന്ത് പ്രതിഭകളാൽ സമ്പന്നനായ ഒരാളാണ്. ഒരു നാച്ചുറൽ സ്ട്രോക്ക് കളിക്കാരൻ. എന്നാൽ അദ്ദേഹം വിക്കറ്റ് കീപ്പിംഗിന്റെ കാര്യത്തിൽ ഇപ്പോഴും തൊട്ടിലിൽ കഴിയുകയാണ്, അയാൾ ഒരുപാട് പഠിക്കേണ്ടതുണ്ട്. എപ്പോൾ സ്ട്രൈക്ക് ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പഠിക്കേണ്ടതുണ്ട്, അത് ഓസ്ട്രേലിയയിലും ചെയ്തു, ”71 കാരനായ കിർമാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Read More: ശരീരം തളർന്നിരിക്കുമ്പോൾ പോലും ഗെയിമിനോടുള്ള താൽപര്യം തന്നെ മുന്നോട്ട് നയിക്കും: അശ്വിൻ
“അദ്ദേഹത്തിന് (പന്ത്) വിക്കറ്റ് കീപ്പിംഗിൽ അടിസ്ഥാനപരമായ ശരിയായ സാങ്കേതികത ഉണ്ടായിരിക്കണം, അത് അവിടെ ഇല്ല. ഒരു സ്റ്റമ്പിനോടൊപ്പം നിൽക്കുമ്പോൾ മാത്രമേ ഒരു കീപ്പറുടെ കഴിവ് വിലയിരുത്താനാവൂ.
“ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൗളർമാരെ എതിരിടാൻ അദ്ദേഹത്തിന് കഴിയും, കാരണം നിങ്ങൾക്ക് മതിയായ സമയം, ദൂരം എന്നിവ മതി, നിങ്ങൾക്ക് സ്വിംഗ്, പന്തിന്റെ ബൗൺസ് എന്നിവ കാണാൻ കഴിയും, അതനുസരിച്ച് നിങ്ങൾക്ക് നീങ്ങാൻ കഴിയും.” 1976 നും 1986 നും ഇടയിൽ 88 ടെസ്റ്റുകളും 49 ഏകദിനങ്ങളും കളിച്ച കിർമാനി പറഞ്ഞു.
സാഹചര്യത്തിനനുസരിച്ച് പന്ത് കളിക്കേണ്ടതുണ്ടെന്നും, തന്റെ ഇരുപതുകളിൽ ഉള്ള താരം കാര്യങ്ങൾ പഠിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read More: ഇത് അനീതിയോ ? രണ്ട് വർഷമായി ടെസ്റ്റ് ടീമിൽ ഇടം ലഭിക്കാതെ കുൽദീപ്, വിമർശനം
“അദ്ദേഹം (പന്ത്) കളിച്ച ഇന്നിംഗ്സ് വളരെ മികച്ചതാണ്, രാജ്യത്തിനായി ആദ്യമായി (ബ്രിസ്ബേനിൽ) അദ്ദേഹം വിജയിപ്പിച്ചു. ഇന്ത്യയ്ക്കായി കളി ജയിക്കാൻ കഴിയുമെങ്കിലും അദ്ദേഹത്തിന് വിക്കറ്റ് എടുക്കാൻ നിരവധി അവസരങ്ങളുണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു.
“ഒരു കളിക്കാരൻ 30 വയസ്സുള്ളപ്പോൾ പക്വത പ്രാപിക്കാൻ തുടങ്ങുന്നു. ജീവിതത്തിന്റെ ഏതൊരു വഴിയിലുമെന്നത് പോലെ നമ്മൾ അവസാനമായി ശ്വസിക്കുന്നത് വരെ ഇത് ഒരു പഠന പ്രക്രിയയാണ്,” 1983 ലെ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായ മുൻ സ്റ്റമ്പർ പറഞ്ഞു.