scorecardresearch

ഇതാണ് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾ തല്ലിക്കെടുത്തിയ ആ ബാറ്റ്

2003 ലോകകപ്പ് ഫൈനലിലെ തോൽവി ഇന്ത്യൻ ആരാധകർക്കും താരങ്ങൾക്കും ഇന്നും ഒരു ദുഃഖമാണ്

2003 ലോകകപ്പ് ഫൈനലിലെ തോൽവി ഇന്ത്യൻ ആരാധകർക്കും താരങ്ങൾക്കും ഇന്നും ഒരു ദുഃഖമാണ്

author-image
Sports Desk
New Update
ഇതാണ് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾ തല്ലിക്കെടുത്തിയ ആ ബാറ്റ്

കപിലിന്റെ ചെകുത്താന്മാർ 1983ൽ ലോകകപ്പ് സ്വന്തമാക്കിയതിന് ശേഷം നീണ്ട 28 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ രണ്ടാമത് ലോകകിരീടത്തിൽ മുത്തമിട്ടത്. 2011ൽ ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയത്. എന്നാൽ 2003 ലോകകപ്പ് ഫൈനലിലെ തോൽവി ഇന്ത്യൻ ആരാധകർക്കും താരങ്ങൾക്കും ഇന്നും ഒരു ദുഃഖമാണ്.

Advertisment

ഇന്ത്യയുടെ സുവർണ തലമുറ അണിനിരന്ന ലോകകപ്പായിരുന്നു അത്. ഒന്നും അല്ലാതിരുന്ന ഒരു ടീമിനെ ലോകകപ്പിന്റെ ഫൈനൽ വരെ എത്തിച്ച സൗരവ് ഗാംഗുലിക്കും സംഘത്തിനും എന്നാൽ കലാശപോരാട്ടത്തിൽ നിലവിലെ ചാംപ്യന്മാരായിരുന്ന ഓസ്ട്രേലിയക്ക് മുന്നിൽ കാലിടറി. സച്ചിനും സേവാഗിനും ഗാംഗുലിക്കുമൊന്നും ഇന്ത്യൻ രക്ഷകരാകാൻ കഴിയാതെ പോയ മത്സരത്തിൽ ആദ്യ പന്തുമുതൽ ഓസ്ട്രേലിയൻ ആധിപത്യമായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് വേണ്ടി ആദം ഗിൽക്രിസ്റ്റ് വെടിക്കെട്ട് തുടക്കം നൽകി. ഒപ്പം മാത്യു ഹെയ്ഡനും തിളങ്ങിയതോടെ ഓസ്ട്രേലിയ ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടാണ് തീർത്തത്. അപ്പോഴും ഇന്ത്യൻ പ്രതീക്ഷകൾ സജീവമായിരുന്നു. എന്നാൽ നായകൻ റിക്കി പോണ്ടിങ്ങാണ് ചാംപ്യൻ ഇന്നിങ്സുമായി ഇന്ത്യൻ കിരീട പ്രതീക്ഷകൾ തല്ലികെടുത്തിയത്.

Advertisment

121 പന്തിൽ എട്ട് സിക്സും നാല് ഫോറും അടക്കം 140 റൺസ് നേടിയ പോണ്ടിങ് 359 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം ഇന്ത്യയ്ക്ക് മുന്നിലുയർത്തി. 17 വർഷങ്ങൾക്ക് ശേഷം അന്ന് ഇന്ത്യയുടെ കിരീട മോഹങ്ങൾ ഇല്ലാതാക്കിയ തന്റെ ബാറ്റിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.

Read Also: ഞങ്ങൾ ഹാപ്പിയായി വീട്ടിലിരിക്കുന്നു; ഇറ്റലിയിൽ നിന്നും ഒരു കോവിഡ് ബാധിതൻ

ഇന്ത്യയ്ക്കായി പന്ത് കയ്യിലെടുത്ത എട്ടു താരങ്ങളും പോണ്ടിങ്ങിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. നിരന്തരം പന്ത് ബൗണ്ടറി കടത്തുന്നതിലും റൺസ് അതിവേഗം ഉയർത്തുന്നതിലും വിജയം കണ്ടെത്തിയ പോണ്ടിങ് ഓസ്ട്രേലിയയെ തുടർച്ചയായ രണ്ടാം കിരീടത്തിലേക്ക് നയിക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ സച്ചിന്‍ ആദ്യ ഓവറില്‍ നാല് റണ്‍സിന് പുറത്തായി. വീഴ്ത്തിയത് ഓസീസ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്ത്. വീരേന്ദ്ര സെവാഗും രാഹുല്‍ ദ്രാവിഡും പോരാടി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും ഇരുവരും പുറത്തായതോടെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു.

Cricket World Cup

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: