ന്യൂഡല്‍ഹി: ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി ആരാകും നാലാമന് എന്നതാണ്. ഈ ആശങ്കയ്ക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് മുന്‍ ഓസീസ് നായകന് റിക്കി പോണ്ടിങ്.
ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പരയില്‍ നാലാമൻ ആരാകുമെന്ന ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു ഇന്ത്യ. അമ്പാട്ടി റായിഡുവും ഋഷഭ് പന്തും ഈ സ്ഥാനത്ത് പരീക്ഷിക്കപ്പെട്ടു. എന്നാല്‍ അന്തിമ ഉത്തരത്തിലെത്താന്‍ ഇന്ത്യക്ക് സാധിച്ചില്ല. ഈ സാഹചര്യത്തില്‍ വ്യത്യസ്തവും അപ്രതീക്ഷിതവുമായൊരു പേരാണ് മുന്‍ ഓസീസ് നായകന് റിക്കി പോണ്ടിങ് മുന്നോട്ട് വയ്ക്കുന്നത്.
Read More: എം.എസ്.ധോണിക്ക് പകരക്കാരനായി റിഷഭ് പന്തിനെയല്ലാതെ മറ്റാരെയും കാണാനാകില്ല: റിക്കി പോണ്ടിങ്
നേരത്തെ മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി തന്റെ ലോകകപ്പ് ടീമില്‍ നാലാമനായി തിരഞ്ഞെടുത്തത് ചേതേശ്വര്‍ പൂജാരയെയായിരുന്നു. അപ്രതീക്ഷിതമായിരുന്നു ഗാംഗുലിയുടെ ആ തിരഞ്ഞെടുപ്പ്. എന്നാല്‍ അതിലും അമ്പരപ്പിക്കുന്നതാണ് പോണ്ടിങ്ങിന്റെ സെലക്ഷന്. ലോകകപ്പ് ടീമിലെ നാലാമനായി പോണ്ടിങ് തിരഞ്ഞെടുത്ത പേര് ശ്രേയസ് അയ്യരുടേതാണ്.
Read Also: പരീക്ഷണവും വെട്ടലുമൊക്കെ പരിധി വിട്ടു, ധോണിയെ ഇറക്കേണ്ടത് ഈ സ്ഥാനത്ത്; ഉപദേശവുമായി കുംബ്ലെ
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനാണ് റിക്കി. ഡല്‍ഹിയുടെ നായകനാണ് ശ്രേയസ്. ”അവര്‍ കുറേ പേരെ പരീക്ഷിച്ചു. റായിഡു, പന്ത്, ശങ്കര്‍ അങ്ങനെ. ശ്രേയസ് അയ്യരേയും പരീക്ഷിക്കണമായിരുന്നു. നല്ല താരമാണ്. നല്ല ആഭ്യന്തര സീസണായിരുന്നു. ചിലപ്പോള്‍ കെ.എല്‍.രാഹുലിനെയും അവര്‍ക്ക് പരിഗണിക്കാനാകും” പോണ്ടിങ് പറഞ്ഞു.