/indian-express-malayalam/media/media_files/uploads/2017/02/ricky-pontingponting-pti-m.jpg)
ഈ വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾ മുന്നിൽ കണ്ട് ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ പരിശീലകനായി മുൻ ഓസിസ് ഇതിഹാസം റിക്കി പോണ്ടിങ്ങിനെ നിയമിച്ചു. സഹപരിശീലകനായാണ് പോണ്ടിങ്ങിന്റെ നിയമനം. 44 കാരനായ റിക്കി പോണ്ടിങ് രണ്ട് തവണ ഓസ്ട്രേലിയക്ക് ലോകകപ്പ് നേടികൊടുത്ത നായകനാണ് ഒരു ലോകകപ്പ് ടീമിൽ അംഗവുമായിരുന്നു.
പരിശീലക സ്ഥാനത്തേയ്ക്ക് ഇതാദ്യമായല്ല റിക്കി പോണ്ടിങ് എത്തുന്നത്. നേരത്തെ 2017ലും 2018ലും ഓസ്ട്രേലിയൻ ടി20 ടീമിന്റെ സഹപരിശീലകനായും റിക്കി പോണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഒന്നിലധികം ടീമുകളുടെ സഹപരിശീലകനായും പ്രവർത്തിച്ച് പരിചയമുള്ള താരമാണ് പോണ്ടിങ്. ജസ്റ്റിൻ ലാങ്ങർക്ക് കീഴിൽ ഓസ്ട്രേലിയക്ക് കിരീടം നേടികൊടുക്കുക എന്ന വലിയ ഉത്തരവാദിത്വത്തിലേയ്ക്കാണ് പോണ്ടിങ് എത്തുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി ടീമിന്റെ ഫാസ്റ്റ് ബൗളിംഗ് കോച്ചായിരുന്ന ഡേവിഡ് സാക്കർ രാജിവെച്ചതിന് പിന്നാലെയാണ് പോണ്ടിങ് എത്തുന്നത്. ഐപിഎല്ലിൽ ഇത്തവണ ഡൽഹി ക്യാപിറ്റൽസ് പരിശീലകനാണ് പോണ്ടിങ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us