scorecardresearch

ഡേവിഡ് വാര്‍ണറുടെ ആജീവനാന്ത വിലക്ക് പിന്‍വലിക്കുമോ? നിര്‍ണായക തീരുമാനമെടുക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ

2018 ല്‍ കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം വാര്‍ണറിനും നിലവിലെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനും കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനും ബോര്‍ഡ് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

ഡേവിഡ് വാര്‍ണറുടെ ആജീവനാന്ത വിലക്ക് പിന്‍വലിക്കുമോ? നിര്‍ണായക തീരുമാനമെടുക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ

{

ഓസിസ് ക്രിക്കറ്റിലെ നേതൃത്വ സ്ഥാനങ്ങളില്‍ നിന്നും ഡേവിഡ് വാര്‍ണറുടെ ആജീവനാന്ത വിലക്ക് പിന്‍വലിക്കുന്നത് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) പരിഗണിക്കുന്നതായി റിപോര്‍ട്ട്. വെള്ളിയാഴ്ച നടക്കുന്ന ബോര്‍ഡിന്റെ അവലോകന യോഗത്തിന് ശേഷം നിര്‍ണായക തീരുമാനമുണ്ടാകുമെന്നാണ് റിപോര്‍ട്ട്.പന്ത്ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വാര്‍ണറെ ഒരു വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്നും ശേഷിക്കുന്ന കാലം നായകസ്ഥാനത്ത് നിന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിരുന്നു.

2018 ല്‍ കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം വാര്‍ണറിനും നിലവിലെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനും കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനും ബോര്‍ഡ് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഫോമിന് നടുവിലുള്ള നിലവിലെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ടി20 ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് 35 കാരനായ വാര്‍ണറെ ഏകദിനത്തിന്റെ ക്യാപ്റ്റനാക്കാനുള്ള നിര്‍ദ്ദേശം പരിഗണിച്ച് തുടങ്ങിയത്. ഓസ്ട്രേലിയയെ നയിക്കാന്‍ വാര്‍ണര്‍ യോഗ്യനാണെന്ന് ക്രിക്കറ്റ് വിദഗ്ധരും ആരാധകരും വിശ്വസിക്കുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ തിരിച്ചെത്തിയത് മുതല്‍ വാര്‍ണര്‍ മിന്നുന്ന ഫോമിലാണ്. ഓസ്ട്രേലിയ ആദ്യമായി ജേതാക്കളായ യുഎഇയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പിലെ ടൂര്‍ണമെന്റിലെ താരമായിരുന്നു വാര്‍ണര്‍.

ഡേവിഡ് കളിക്കളത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും മികച്ച സംഭാവന നല്‍കുകയും ചെയ്യുന്നു,വ്യാഴാഴ്ചത്തെ വാര്‍ഷിക പൊതുയോഗത്തിന് ശേഷം ക്രിക്കറ്റ് ഓസ്ട്രേലിയ അധ്യഷന്‍ ലാച്ച്ലാന്‍ ഹെന്‍ഡേഴ്സണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കളിക്കാരുടെ വിലക്ക് മാറ്റാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞത് പ്രധാനമാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. വിഷയത്തില്‍ പുനരവലോകനം കഴിയുന്നത്ര വേഗത്തില്‍ നടത്തുമെന്നും ഹെന്‍ഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. 2016ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പം ഐപിഎല്‍ ട്രോഫി നേടിയ വാര്‍ണര്‍, ഓസീസ് താരങ്ങളായ ഷെയ്ന്‍ വോണിനും ആദം ഗില്‍ക്രിസ്റ്റിനും ശേഷം ഐപിഎല്‍ നേടുന്ന മൂന്നാമത്തെ വിദേശ ക്യാപ്റ്റനാണ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ricket australia considering revoking david warners ban after an integrity code review